തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ കോണ്‍ഗ്രസ്
അവകാശലംഘനത്തിന് നോട്ടീസ് നല്കി. ബെന്നി ബെഹന്നാന് എം.എല്‍.എയാണ്
നോട്ടീസ് നല്‍കിയത്. ധനവിനിയോഗ ബില്ല് അവതരണവുമായി ബന്ധപ്പെട്ട് വി.എസ് നടത്തിയ വിവാദപ്രസ്താവനക്കെതിരെയാണ് നോട്ടീസ്.
വോട്ടെടുപ്പിനിടെ കള്ളുഷാപ്പില്‍ നിന്നും ചായക്കടയില്‍ നിന്നും സമാജികരെ
എത്തിച്ചും ഒരംഗത്തിന്റെ വോട്ട് കൃത്രിമമായി രേഖപ്പെടുത്തിയുമാണ് ഭരണപക്ഷം
ധനവിനിയോഗ ബില്ല് പാസാക്കിയത് എന്ന് വി.എസ് ആരോപിച്ചതാണ് വിവാദമായത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല