ഡാളസ് : ജൂലായ് 23 ശനിയാഴ്ച മസ്കിറ്റില്‍ നടന്ന
കമ്മ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത്
മെട്രോപ്ളക്സില് നിന്നുള്ള ജനങ്ങളുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.
ഇവിടെ ആരോഗ്യ സംരക്ഷണം വളരെ ചിലവേറിയതാകാന്‍ പൂര്‍ണ്ണമായും സൗജന്യമായി
സംഘടിപ്പിക്കപ്പെട്ട ഹെല്‍ത്ത് ഫെയറില്‍ ഡോക്ടര്‍മാരുടെ രോഗനിര്‍ണ്ണയ
പരിശോധനകളിലും, ലാബ് പരിശോധനകളിലും, ബോധവല്‍ക്കരണ ക്ലാസ്സുകളിലും ധാരാളം
ജനങ്ങളാണ് പങ്കെടുത്തത്. പ്രായപൂര്‍ത്തിയായവര്‍ നിര്‍ബന്ധമായും
ചെയ്തിരിക്കേണ്ട പി.എസ്.എ ടെസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള പരിശോധങ്ങള്‍
ഡാളസ്സിലെ പ്രധാന ആശുപത്രികളുമായി സഹകരിച്ചു നടത്തിയത് ഏകദേശം നൂറ്റി
നാല്പതോളം പേരാണ് പ്രയോജനപ്പെടുത്തിയത്.
രക്തദാനത്തിന്റെ പ്രാധാന്യം ഉള്‍കൊണ്ട് യുവജനങ്ങളും, പ്രായമായവരും രക്തദാനം നടത്തുന്നതിന് എത്തിചേര്‍ന്നിരുന്നു.
ഡോ.ചെമാലകുഴി, ഡോ.സുരേഷ്ബാബു, പേള്‍ രാജന് , കെരണ്‍ ചെറിയാന് , ഷിജു
എബ്രഹാം, വിശാല്‍ ബാഗായ്, തുടങ്ങിയവര്‍ വിവിധ സെമിനാറുകളില്‍ ക്ലാസ്സുകള്‍
എടുത്തു. റവ. മാത്യൂ ജോസഫ് അച്ചന് യോഗാക്ലാസ്സുകള്ക്ക് നേതൃത്വം നല്കി.
കമ്മ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ വന്‍ വിജയമാകുന്നതിന് സഹകരിച്ച
എല്ലാവര്ക്കും പ്രോഗ്രാം കണ്‍വീനര്‍ ജോളി ബാബു, റവ.എ.പി.നോബിള്‍
എന്നിവര്‍ നന്ദി രേഖപ്പെടുത്തി. ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ
ചര്‍ച്ച് സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ ഹെല്‍ത്ത് ഫെയര്‍
സംഘടിപ്പിച്ചത്.