പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ആശുപത്രി അടിച്ചുതകര്‍ത്തു
Published on 05 August, 2011
പത്തനംതിട്ട: ശസ്ത്രക്രിയയിലെ അപാകതയെ തുടര്‍ന്ന് യുവതി മരിച്ചെന്നാരോപിച്ച്
ബന്ധുക്കളും മറ്റുള്ളവരും ആശുപത്രി അടിച്ചുതകര്‍ത്തു. പത്തനംതിട്ട ചിറ്റാര്‍
വയ്യാറ്റുപുഴയില്‍ പട്ടേരത്ത് ഷെറിന്റെ ഭാര്യ ഷിബി (22) ആണ് മരിച്ചത്.
കഴിഞ്ഞദിവസമാണ് ഷിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായ ഇവരുടെ
സിസേറിയന് വിധേയയാക്കുകയായിരുന്നു. ഇതിനിടെ മരണം സംഭവിച്ചു. പത്തനംതിട്ട
മുത്തൂറ്റ് ആശുപത്രിയാണ് തകര്‍ക്കപ്പെട്ടത്. യുവതി പാലക്കാട് സ്വകാര്യ
ആശുപത്രിയിലെ നഴ്സാണ്. എന്നാല്‍ മരണകാരണം ശസ്ത്രക്രിയയിലെ അപാകതല്ലെന്ന്
ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല