ന്യൂയോര്‍ക്ക്: വ്യാജ ലഹരിമരുന്ന് അമേരിക്കയിലേക്ക് കടത്തിയ കേസില്‍ മൂന്ന്
ഇന്ത്യന്‍ വംശജര്‍ക്ക് അമേരിക്കന്‍ ഫെഡറല്‍ കോടതി കനത്ത ശിക്ഷ വിധിച്ചു. ഇവര്‍
ഹരിത ചായ സത്ത് എന്ന വ്യാജേന എഫെഡ്രിന്‍ ലഹരിമരുന്നാണ് കടത്തിയത്.
കോടതി
പ്രതികള്‍ക്ക് 48 മുതല്‍ 54 മാസം വരെയുള്ള ജയില്‍ശിക്ഷ വിധിച്ചു. ന്യൂഡല്‍ഹിയിലെ
നോയിഡ സ്വദേശി സുഭാഷ് നഥാനിക്കും മുംബൈക്കാരനായ സച്ചിന് ശര്‍മയ്ക്കും 54 മാസവും
ബാംഗ്ലൂര്‍ സ്വദേശി മനോജ് കോവുമ്മലിനു 48 മാസവുമാണു ശിക്ഷ.
2009-ല്‍ ഏകദേശം
3.8 കോടി ഡോളര്‍ വിലയുള്ള ലഹരിവസ്തുവുമായി ലാസ്വെഗാസിലാണു പോലീസ് അറസ്റ്റ്
ചെയ്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല