ഡാളസ് : ശ്രീരാഗ മ്യൂസിക്ക് ടീം അവതരിപ്പിക്കുന്ന ശ്രീരാഗ സന്ധ്യ ആഗസ്റ്റ് 13
ന് കരോള്‍ട്ടണ്‍ സെന്റ് ഇഗ്നേഷ്യസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച്
നടക്കുന്നു. സ്റ്റാന്‍ലി, ഹരിദാസ്, ചാര്‍ളി, ബ്ലെസി, മാസ്റ്റര്‍ ബെല്വിന്
സുപ്രസിദ്ധ ഗായകരായ ലത, ജെ.എം.രാജു, ബൈജു ഫ്രാന്‍സിസ് എന്നിവരും ഗാനങ്ങള്‍
ആലപിക്കും. വിവിധ ഭാഷാ ചലചിത്രഗാനങ്ങളിലൂടെ ക്രിസ്തീയ ഹൈന്ദവ
ഭക്തിഗാനങ്ങളിലൂടെ ശ്രുതിമധുരമായ സംഗീത സംഗമത്തിലേക്ക് ഏവരേയും സ്വാഗതം
ചെയ്യുന്നതായി സ്റ്റാന്‍ലി, ഹരിദാസ് തങ്കപ്പന് എന്നിവര്‍ അറിയിച്ചു.
പ്രവേശനം സൗജന്യമാണ്.