മണിചെയിന്‍ തട്ടിപ്പ്: ആംവേയ്ക്കെതിരേ നടപടി, കേരളത്തിലെ ഓഫീസുകള്‍ പൂട്ടി
Published on 06 August, 2011
തിരുവനന്തപുരം: പ്രശസ്ത മള്‍ട്ടി ലെവല്‍ മാര്‍ക്കിറ്റിംഗ് സ്ഥാപനമായ ആംവേയുടെ
കേരളത്തിലെ ഓഫീസുകള്‍ പൂട്ടാന്‍ പോലീസ് നിര്‍ദ്ദേശം നല്കി. നിയമവിരുദ്ധമായി
മണിചെയില്‍ മാതൃകയിലാണ് ആംവേ പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി.
ആംവേയുടെ വിവിധ ഓഫീസുകളില്‍ പോലീസ് രാവിലെ മുതല്‍ പരിശോധന നടത്തി വരികയായിരുന്നു.
തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരുടെ
നേതൃത്വത്തിലായിരുന്നു പരിശോധന. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഓഫീസുകള്‍
തുറക്കരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല