ഒക്കലഹോമ: പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ ഒക്കലഹോമ റീജിയന്
2011-2013 കാലഘട്ടത്തേക്കുള്ള പുതിയ ഭരണസമിതി അധികാരമേറ്റു. ഒക്കലഹോമയിലെ
ഐ.പി.സി ഹെബ്രോന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ പെന്തക്കോസ്ത് കൗണ്‍സില്‍
ഓഫ് ഇന്‍ഡ്യയുടെ പ്രസിഡന്റ് തോമസ് വടക്കേകുറ്റിന്റെയും സെക്രട്ടറി കെ.എന്‍ .റസലിന്റെയും അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വച്ചാണ് പുതിയ
ഭാരവാഹികളെ തിരഞ്ഞെടുത്തത്. അമേരിക്കയിലെ പ്രവാസി മലയാളികളുടെ
ആവശ്യങ്ങള്‍ക്കും, അവകാശങ്ങള്‍ക്കും വേണ്ടി പൊരുതുവാന്‍ പ്രതിജ്ഞാബദ്ധമാണ്
പി.സി.ഐ എന്നും, അസോസിയേഷന് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ
പരിപാടികള്‍ക്കും ഒപ്പം നൂതനമായ പല പരിപാടികളും നടപ്പിലാക്കുമെന്നും
ആദ്യത്തെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തില്‍ ഭാരവാഹികള്‍ പറഞ്ഞു.
ഭാരവാഹികള്‍
1.Pr.Potha K Varughese - President
2.Bro.Thomas Varughese - Vice President
3.Pr.P.C.Jacob -Vice President
4.Br.Kurian Zachariah - Secretary
5.Pr.M.J.Abraham - Jt.Secretary
6.Pr.Thejus Thomas - Media Convener
7.Br.Abraham Varughese - Treasurer
8. Pr.Benny Pappachen - Charity Convener
9.Br.Biju Mathew - Committee member
10.Bro.Sam Vadakekut - Committee member
11.Br.K.V.Abraham - Committee member
12.Bro.Alexander Varughese - Committee member
13.Bro.Kunjumon Kosy - Committee member