Image

*ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയുമായി ഐഒസി (യു കെ); പ്രചാരണ തന്ത്രങ്ങളൊരുക്കി 'മിഷന്‍ 2024' ഇലക്ഷന്‍ കമ്മിറ്റി' പ്രവര്‍ത്തനമാരംഭിച്ചു*

റോമി കുര്യാക്കോസ്  Published on 18 April, 2024
*ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയുമായി ഐഒസി (യു കെ); പ്രചാരണ തന്ത്രങ്ങളൊരുക്കി 'മിഷന്‍ 2024' ഇലക്ഷന്‍ കമ്മിറ്റി' പ്രവര്‍ത്തനമാരംഭിച്ചു*

ലണ്ടന്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയുമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) - കേരള ചാപ്റ്റര്‍. കേരളത്തെയും ഇന്ത്യയെയും സംബന്ധിക്കുന്ന വിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കുന്ന പ്രവാസ സംഘടനകളില്‍ പ്രഥമ സ്ഥാനീയരായ ഐഒസി, 2024  ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്തും ഊര്‍ജ്ജിതമായ പ്രവര്‍ത്തനമാരംഭിച്ചു.

കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വന്‍ വിജയം ഉറപ്പാക്കി രാജ്യത്ത് 'INDIA' സഖ്യം, അധികാരത്തിലേറുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നല്‍കുന്നതിനും പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുമായി കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് യു കെയിലെത്തിയവരും സൈബര്‍ രംഗത്ത് പ്രാഗല്‍ഭ്യം തെളിയിച്ചവരെയും അണിചേര്‍ത്തുകൊണ്ട് ഐഒസി (യു കെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ 'മിഷന്‍ 2024' തിരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു. 
 
ഐഒസി (യു കെ) - കേരള ചാപ്റ്ററിന്റെ 'മിഷന്‍ 2024' തിരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റി ഭാരവാഹികള്‍: 

സാം ജോസഫ് (കണ്‍വീനര്‍), റോമി കുര്യാക്കോസ്, സുരജ് കൃഷ്ണന്‍, നിസാര്‍ അലിയാര്‍ (കോ - കണ്‍വീനേഴ്സ്)

കമ്മിറ്റി അംഗങ്ങള്‍: 
അരുണ്‍ പൗലോസ്, അജി ജോര്‍ജ്, അരുണ്‍ പൂവത്തൂമൂട്ടില്‍, വിഷ്ണു പ്രതാപ്, വിഷ്ണു ദാസ്, ജിതിന്‍ തോമസ്, ജെന്നിഫര്‍ ജോയ്

രാജ്യത്തിന്റെ മതേതര - ജനാതിപത്യ സങ്കല്പം തന്നെ അപകടത്തിലായ സങ്കീര്‍ണ്ണസാഹചര്യത്തില്‍ നടക്കുന്ന ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ വോട്ടര്‍മാരായ നാട്ടിലെ ബന്ധു - മിത്രാധികളിലേക്ക് എത്തിക്കുകയും, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോടടക്കം ചെയ്ത ജനദ്രോഹ നടപടികള്‍ തുറന്നുകാട്ടി, കേരളത്തിലെ ഇരുപതു ലോക്‌സഭ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ  വിജയം ഉറപ്പിക്കുന്ന തരത്തില്‍ പ്രചാരണ തന്ത്രങ്ങള്‍ ഒരുക്കുകയാണ്  മിഷന്‍ 2024' തിരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് 
ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയേല്‍, വക്താവ് അജിത് മുതയില്‍ എന്നിവര്‍ അറിയിച്ചു.

ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ സീനിയര്‍ ലീഡര്‍ സുരജ് കൃഷ്ണന്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സൈബര്‍ രംഗത്ത് സജീവ സാന്നിധ്യമായ സാം ജോസഫ്, അജി ജോര്‍ജ്, നിസാര്‍ അലിയാര്‍, അരുണ്‍ പൗലോസ്, അരുണ്‍ പൂവത്തുമൂട്ടില്‍, വിഷ്ണു പ്രതാപ്, ജെന്നിഫര്‍ ജോയ്, വിഷ്ണു ദാസ് എന്നിവരടങ്ങുന്ന തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ മികവുറ്റ പ്രവര്‍ത്തനം ഇതിനോടകം തന്നെ പ്രവാസലോകത്ത് സജീവ ചര്‍ച്ച ആയിട്ടുണ്ട്.

തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണായക ഘട്ടത്തിലേക്കെത്തുന്ന വരും ദിവസങ്ങളില്‍, കമ്മിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക