Image

*യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിന്‍ 'A DAY FOR 'INDIA'' ഏപ്രില്‍ 20 - ന് (ശനിയാഴ്ച); ഉല്‍ഘാടനം : എം ലിജു*

റോമി കുര്യാക്കോസ്  Published on 19 April, 2024
*യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിന്‍ 'A DAY FOR 'INDIA'' ഏപ്രില്‍ 20 - ന് (ശനിയാഴ്ച); ഉല്‍ഘാടനം : എം ലിജു*

ലണ്ടന്‍: ലോക്‌സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിര്‍ണാക ഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച്ച്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) - കേരള ചാപ്റ്റര്‍  തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി 'MISSION 2024' - ന്റെ  നേതൃത്വത്തില്‍ കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 - ന് (ശനിയാഴ്ച) 'A DAY FOR 'INDIA'' ക്യാമ്പയിന്‍ സംഘടിപ്പിക്കും. പ്രമുഖ കോണ്‍ഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാര്‍ റൂം ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിക്കുന്ന ശ്രീ. എം ലിജു ക്യാമ്പയിന്‍ ഉല്‍ഘാടനം ചെയ്യും. യു കെ സമയം രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ (ZOOM) ആയാണ് ഉല്‍ഘാടന ചടങ്ങുകള്‍. 

2024  ലോകസഭ തെരഞ്ഞെടുപ്പില്‍  കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രചാരണ തന്ത്രങ്ങളൊരുക്കാന്‍ നിയോഗിക്കപ്പെട്ട ശ്രീ. എം ലിജു, 'A DAY FOR 'INDIA'' ക്യാമ്പയിനിന്റെ ഉല്‍ഘാടകനായി എത്തുന്നത് പ്രവാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വലിയ ആവേശഭരിതരാക്കിയിട്ടുണ്ട്. 

ക്യാമ്പയിനിന്റെ ഭാഗമായി അന്നേദിവസം, യു കെയുടെ വിവിധ ഭാഗങ്ങളില്‍ (വാര്‍ റൂം) ഐഒസി (യു കെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ചുകൂടി, വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകള്‍ മുഖേന മുഴുവന്‍ സമയ പ്രചാരണം സംഘടിപ്പിക്കും. രാജ്യം തന്നെ അപകടത്തിലായ വളരെ സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ നടക്കുന്ന ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ വോട്ടര്‍മാരായ അവരുടെ ബന്ധു - മിത്രാധികളിലേക്ക് എത്തിക്കുക, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോടടക്കം ചെയ്ത ജനദ്രോഹ നടപടികള്‍ തുറന്നു കാട്ടുക, കേരളത്തിലെ ഇരുപതു ലോക്‌സഭ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ  വിജയം ഉറപ്പാക്കുക എന്നിവയാണ് 'A DAY FOR 'INDIA'' ക്യാമ്പയിനിലൂടെ ഐഒസി (യു കെ) ലക്ഷ്യമിടുന്നത്.  

വിവിധ സോഷ്യല്‍ മീഡിയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഒരേ ദിവസം, യു കെയിലെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്ന 'വാര്‍ റൂം' മുഖേന, പ്രചാരണം കൂടുതല്‍ കൂട്ടായ്മയിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പു കമ്മിറ്റിയെ പ്രതിനിധീകരിച്ചുകൊണ്ട് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, സീനിയര്‍ ലീഡര്‍ സുരാജ് കൃഷ്ണന്‍, പ്രചാരണ കമ്മിറ്റി കണ്‍വീനര്‍ സാം ജോസഫ് എന്നിവര്‍ അറിയിച്ചു. 

ഏപ്രില്‍ 20 - ന് (ശനിയാഴ്ച) സംഘടിപ്പിക്കുന്ന 'A Day for 'INDIA'' ക്യാമ്പയിനില്‍ യു കെയിലെ പ്രബുദ്ധരായ എല്ലാ ജനാതിപത്യ - മതേതര വിശ്വാസികളും ഭാഗമാകണമെന്നും ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കപ്പെടുന്നതില്‍ നിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍, ഒരു ദിവസം നമ്മുടെ മാതൃരാജ്യത്തിനായി മാറ്റിവെച്ചു സഹകരിക്കണമെന്നും ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയേല്‍, വക്താവ് അജിത് മുതയില്‍ എന്നിവര്‍ പറഞ്ഞു.

വാര്‍ റൂം ലീഡേഴ്സ്:

ബോബിന്‍ ഫിലിപ്പ് (ബിര്‍മിങ്ഹാം), റോമി കുര്യാക്കോസ് (ബോള്‍ട്ടന്‍), സാം ജോസഫ് (ലണ്ടന്‍), വിഷ്ണു പ്രതാപ് (ഇപ്‌സ്വിച്), അരുണ്‍ പൂവത്തുമൂട്ടില്‍ (പ്ലിമൊത്ത്), ജിപ്‌സണ്‍ ഫിലിപ്പ് ജോര്‍ജ് (മാഞ്ചസ്റ്റര്‍), സോണി പിടിവീട്ടില്‍ (വിതിന്‍ഷോ), ഷിനാസ് ഷാജു (പ്രെസ്റ്റണ്‍)

തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഭാരവാഹികള്‍: 

സാം ജോസഫ് (കണ്‍വീനര്‍), റോമി കുര്യാക്കോസ്, സുരജ് കൃഷ്ണന്‍, നിസാര്‍ അലിയാര്‍ (കോ - കണ്‍വീനേഴ്സ്)

കമ്മിറ്റി അംഗങ്ങള്‍: 
അരുണ്‍ പൗലോസ്, അജി ജോര്‍ജ്, അരുണ്‍ പൂവത്തൂമൂട്ടില്‍, വിഷ്ണു പ്രതാപ്, വിഷ്ണു ദാസ്, ജിതിന്‍ തോമസ്, ജെന്നിഫര്‍ ജോയ്

Zoom Link 

https://us06web.zoom.us/j/89983950412?pwd=g22NqPMjE8XjcWxCJ46dKbHPcNQqNA.1

Meeting ID: 899 8395 0412
Passcode: 743274
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക