Image

വിദേശത്തു എൻ ആർ ഐകൾക്കു നിയമ  സഹായം ആവശ്യപ്പെട്ടു ഹർജി (പിപിഎം) 

Published on 20 April, 2024
വിദേശത്തു എൻ ആർ ഐകൾക്കു നിയമ  സഹായം ആവശ്യപ്പെട്ടു ഹർജി (പിപിഎം) 

വിദേശ കോടതികളിൽ നോൺ-റസിഡന്റ് ഇന്ത്യൻസിനു (എൻ ആർ ഐ) നിയമ സഹായം ലഭ്യമാക്കാൻ വേണ്ട ക്ഷേമ നടപടികൾ എടുക്കണമെന്നു കേന്ദ്ര-സംസ്ഥാന സർക്കാരുകളോടു നിർദേശിക്കണം എന്നാവശ്യപ്പെടുന്ന അപേക്ഷയിൽ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ശോഭ അന്നാമ്മ ഈപ്പൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു. 

ദുബായിൽ ജീവിക്കുന്ന 39 വയസുള്ള ഹർജിക്കാരി കേരളത്തിൽ ക്രിസ്ത്യൻ നിയമം അനുസരിച്ചു വിവാഹിതയായതാണ്. പത്തനംതിട്ട ജില്ലക്കാരായ ഭാര്യാ ഭർത്താക്കന്മാരുടെ കൂടെയാണ് അവരുടെ രണ്ടു കുട്ടികൾ കഴിയുന്നത്. 

എന്നാൽ ഭർത്താവ് ദുബായ് കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകുകയും കോടതി അത് അനുവദിക്കയും ചെയ്‌തപ്പോൾ ഭാര്യയ്ക്കു സ്വന്തം വാദങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞില്ല. ഇന്ത്യൻ നിയമങ്ങൾ കണക്കിലെടുക്കാതെയാണ് കുട്ടികളുടെ കസ്റ്റഡി ഇരുവർക്കുമായി വിട്ടു നൽകിയത്. വിദേശത്തെ നിയമനടപടികളെ കുറിച്ച് അറിവില്ലാത്ത തനിക്കു നിയമപ്രതിരോധത്തിനുള്ള അവസരം ലഭിച്ചില്ലെന്ന് ഭാര്യ പരാതിപ്പെടുന്നു.   

വിദേശ കോടതിയിൽ കുട്ടികളുടെ കസ്റ്റഡിക്കു വേണ്ടി പൊരുതാനുള്ള കഴിവോ പരിജ്ഞാനമോ തനിക്കില്ലെന്ന് അവർ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. ഭാര്യ എന്ന സ്ഥാനവും കുട്ടികളുടെ കസ്റ്റഡിയും തനിക്കു പൂർണമായി നഷ്ടമാകുമെന്ന് അവർ ഭയപ്പെടുന്നു. അതിനു അടിസ്ഥാനകാരണം തനിക്കു ഈ കേസിൽ പൊരുതാനുള്ള കഴിവില്ല എന്നതാണ്. 

ദുബായ് കോടതിയുടെ വിധി റദ്ദാക്കണമെന്നും ആവശ്യപ്പെടുന്ന അപേക്ഷക എൻ ആർ ഐകൾക്കു വിദേശത്തു നിയമ പോരാട്ടം വേണ്ടി വന്നാൽ അതിനുള്ള സഹായം നൽകണമെന്നും അപേക്ഷിക്കുന്നു.  

മെയ് 10നാണു കേസ് വച്ചിട്ടുള്ളത്. അഭിഭാഷകരായ രാകുൽ സുധീഷ്, എലിസബത്ത് മാത്യു, ജെ. ലക്ഷ്‌മി, അമ്പിളി ടി. വേണു, സാക്കിയ ഇസ്മായിൽ എന്നിവരാണ് ഹർജിക്കാരിക്കു വേണ്ടി അപേക്ഷ സമർപ്പിച്ചത്.

Plea in Kerala HC seeks help for NRIs in foreign courts 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക