Image

ഇറാഖിലും ലെബനനിലും വ്യാപകമായ  ഇസ്രയേലി ആക്രമണങ്ങൾ (പിപിഎം) 

Published on 20 April, 2024
ഇറാഖിലും ലെബനനിലും വ്യാപകമായ  ഇസ്രയേലി ആക്രമണങ്ങൾ (പിപിഎം) 

ഇറാഖിന്റെ രണ്ടു സൈനിക താവളങ്ങൾ ശനിയാഴ്ച പുലർച്ചെ ആക്രമിക്കപ്പെട്ടതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. ആക്രമണം നടത്തിയ വിമാനങ്ങൾ ഏതു രാജ്യത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. 

എന്നാൽ ബഗ്ദാദിനു തെക്കു ബാബിൽ പ്രവിശ്യയിൽ മഹാവിൽ എന്ന സ്ഥലത്തു നടത്തിയ ആക്രമണത്തിനു പിന്നിൽ ഇസ്രയേൽ തന്നേയാണെന്നു സംശയിക്കുന്നതായി അറബ് മാധ്യമങ്ങൾ പറഞ്ഞു. ഹാഷ്ദ് ഷാബി അർധസൈനിക സേനയുടെ ആയുധപ്പുരയാണ് ആക്രമിക്കപ്പെട്ട ഒരിടം. മറ്റേതു അവരുടെ ടാങ്ക് വിഭാഗത്തിന്റെ ആസ്ഥാനവും. 

ബഗ്ദാദിനു 30 കിലോമീറ്റർ അകലെ മദായിൻ എന്ന സ്ഥലത്തു സ്‌ഫോടനങ്ങൾ കേട്ടതായും റിപ്പോർട്ടുണ്ട്. 

ലെബനനിൽ ആക്രമണം 

തെക്കൻ ലെബനനിൽ നിരവധി ഗ്രാമങ്ങൾ ഇസ്രയേൽ വെള്ളിയാഴ്ച രാത്രി ആക്രമിച്ചതായി ലെബനീസ് സൈന്യം പറഞ്ഞു. രണ്ടു ഹിസ്‌ബൊള്ള പോരാളികൾ കൊല്ലപ്പെട്ടു. 

അതിർത്തിക്കടുത്ത രണ്ടു ഗ്രാമങ്ങൾ ഇസ്രയേലി സേന മിസൈൽ അടിച്ചു തകർത്തെന്ന് ഹിസ്‌ബൊള്ള പറഞ്ഞു. 

ലെബനന്റെ കിഴക്കും മധ്യഭാഗത്തും വ്യാപകമായ ബോംബിംഗ് ഉണ്ടായി. 

ഇറാനെതിരായ ഇസ്രയേലി ആക്രമണത്തിൽ യുഎസിനു പങ്കില്ലെന്നു വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. 

Israel seen behind attacks in Iraq, Lebanon 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക