Image

ഇന്ത്യൻ വിദ്യാർഥിയുടെ ആത്മഹത്യക്കു പിന്നിൽ ബ്ലൂ വെയ്ൽ ഗെയിം എന്നു നിഗമനം (പിപിഎം)  

Published on 20 April, 2024
ഇന്ത്യൻ വിദ്യാർഥിയുടെ ആത്മഹത്യക്കു പിന്നിൽ ബ്ലൂ വെയ്ൽ ഗെയിം എന്നു നിഗമനം (പിപിഎം)  

യൂണിവേഴ്സിറ്റി ഓഫ് മാസച്യുസെറ്റ്സിൽ ആത്മഹത്യ ചെയ്ത ഇന്ത്യൻ വിദ്യാർഥി ആത്മഹത്യയിലേക്കു നയിക്കുന്ന "Blue Whale Challenge" എന്ന ഓൺലൈൻ ഗെയ്മിന്റെ അടിമയായിരുന്നുവെന്നു വെളിപ്പെടുത്തൽ. മാർച് 8നാണു മരണം സംഭവിച്ചത്. കുടുംബത്തിന്റെ അഭ്യർഥന മാനിച്ചു 20 വയസുകാരന്റെ പേരു പുറത്തു വിട്ടിട്ടില്ല. 

ആത്മഹത്യ എന്ന നിലയിൽ തന്നെയാണ് അന്വേഷണം നടത്തുന്നതെന്നു ബ്രിസ്റ്റൽ കൗണ്ടി ഡിസ്‌ട്രിക്‌ട് അറ്റോണിയുടെ വക്താവ് ഗ്രെഗ് മിലിയോട്ട് പറഞ്ഞു. കൊലപാതകം എന്നായിരുന്നു ആദ്യ റിപ്പോർട്ട്. വിദ്യാർഥിയെ കൊള്ളയടിച്ച ശേഷം കൊന്നു എന്നായിരുന്നു നിഗമനം. ബോസ്റ്റൺ യൂണിവേഴ്സിറ്റിക്കടുത്തു കാട്ടിൽ സ്വന്തം കാറിൽ മരിച്ചു കിടക്കുന്നതായാണ് കണ്ടെത്തിയത്. 

"ബ്ലൂ വെയ്ൽ ഗെയിം ആത്മഹത്യക്കു പ്രേരണ നൽകുന്നതാണ്," ഇന്ത്യൻ ഇലക്ട്രോണിക്സ്-ഐ ടി മന്ത്രാലയം 2017ൽ താക്കീതു നൽകിയിരുന്നു. കളിയിൽ പങ്കെടുക്കുന്നവർക്ക് അതിൽ നിന്നു പിൻവാങ്ങാൻ കഴിയാറില്ല. വിജയവും ഇല്ല. അങ്ങിനെയാണ് മരണത്തിലേക്കു എത്തുന്നത്. 

റഷ്യയിൽ ഇത്തരം ഒട്ടേറെ മരണങ്ങൾ 2015-2017 കാലഘട്ടത്തിൽ ഉണ്ടായി. 

Indian student's suicide linked to Blue Whale 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക