അലമാരയില്‍ ആരും തുറക്കാതെ
പൊടിപിടിച്ചിരുന്നു ഞാന്‍
ഒരു വരി പോലും വായിക്കാതെ
ഒരേട് പോലും മറിക്കാതെ
ഒരാണ്‍ പെണ്‍ സ്പര്‍ശം ഇല്ലാതെ
ഒരു തലച്ചോറെങ്കിലും എന്നെ അറിയുമെന്നോര്‍ത്ത്
ആരെങ്കിലും എടുത്ത് ഒന്ന് വായിച്ചെങ്കില്‍ എന്ന് സങ്കടപെട്ട്
ഒരിക്കല്‍ പഴുതാര എന്നിലൂടെ മറുപറം കടന്നപ്പോള്‍
ഒരു കുഞ്ഞി കൈ എന്നെ വായിച്ചപോലെ
പിന്നെ പിന്നെ ചിതലുകള്‍ പൊതിഞ്ഞു
അവര്‍ക്ക് ആഹരമായതില്‍ ഇന്നുഞാന്‍ സന്തോഷിക്കുന്നു....