Image

ഗാന്ധി സ്‌മാരക മണ്‌ഡപ നിര്‍മ്മാണത്തിന്‌ ആരംഭം കുറിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 08 September, 2012
ഗാന്ധി സ്‌മാരക മണ്‌ഡപ നിര്‍മ്മാണത്തിന്‌ ആരംഭം കുറിച്ചു
മയാമി: ഫ്‌ളോറിഡ സംസ്ഥാനത്തെ ഡേവി നഗരസഭയുടെ ഫാല്‍ക്കന്‍ ലിയാ പാര്‍ക്കില്‍ അനുവദിച്ച ഗാന്ധി സ്‌മാരക മണ്‌ഡപത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്‌ തുടക്കംകുറിച്ചു.

ഡേവി നഗരസഭയുടെ അധ്യക്ഷയും, റിട്ടയേര്‍ഡ്‌ സോഷ്യല്‍ സയന്‍സ്‌ അധ്യാപികയും, ഗാന്ധിജിയുടെ ആരാധകയുമായ താന്‍ വളരെ അഭിമാനത്തോടെയും അതിലധികം തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടും കൂടിയാണ്‌ ഗാന്ധി സ്‌മാരക മണ്‌ഡപ നിര്‍മ്മാണത്തിന്റെ ഗ്രൗണ്ട്‌ ബ്രേക്കിംഗ്‌ സെറിമണി നടത്തുന്നതെന്ന്‌ പറഞ്ഞുകൊണ്ടാണ്‌ മേയര്‍ ജൂഡി പോള്‍ മണ്ണുമുറിക്കല്‍ ചടങ്ങ്‌ നടത്തിയത്‌.

അമേരിക്കയില്‍ ആദ്യമായിട്ടാണ്‌ ഒരു മലയാളി സംഘടന ഗാന്ധി സ്‌ക്വയറിന്റെ നിര്‍മ്മാണം ഏറ്റെടുത്ത്‌ നടത്തുന്നത്‌. കേരള സമാജത്തിന്റെ നേതൃത്വത്തില്‍ എല്ലാ ഇന്ത്യന്‍ സംഘടനകളുടേയും, വ്യക്തികളുടേയും പങ്കാളിത്തത്തോടും സഹകരണത്തോടും കൂടിയാണ്‌ ഇന്ത്യയുടെ രാഷ്‌ട്ര പിതാവും ലോകാരാധ്യനുമായ മഹാത്മജിക്ക്‌ സ്‌മാരകം ഉയര്‍ത്തുന്നത്‌.

ഒക്‌ടോബര്‍ രണ്ടാം തീയതി ഗാന്ധിജയന്തി ദിനത്തില്‍ മഹനീയരും അതി പ്രശസ്‌തരുമായ അനേകരെ സാക്ഷിനിര്‍ത്തി ഗാന്ധി സ്‌ക്വയര്‍ രാഷ്‌ട്രത്തിന്‌ സമര്‍പ്പിക്കുന്നതിനായിട്ടാണ്‌ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതെന്ന്‌ കേരള സമാജം പ്രസിഡന്റ്‌ ജോയി കുറ്റിയാനിയും ട്രഷറര്‍ ചാക്കോ ഫിലിപ്പും ഗാന്ധി സ്‌ക്വയര്‍ രൂപകല്‍പ്പന ചെയ്‌ത എന്‍ജിനീയര്‍ ബാബു വര്‍ഗീസും പറഞ്ഞു.
ഗാന്ധി സ്‌മാരക മണ്‌ഡപ നിര്‍മ്മാണത്തിന്‌ ആരംഭം കുറിച്ചു
ഗ്രൗണ്ട്‌ ബ്രേക്കിംഗ്‌ സെറിമണിയില്‍ ഡോ. തോമസ്‌ പനവേലില്‍, ഡോ. മാമ്മന്‍ സി. ജേക്കബ്‌, ജോസ്‌മോന്‍ കരേടന്‍, ജോയി കുറ്റിയാനി, അലീഷ കുറ്റിയാനി, ഡോ. പീയൂഷ്‌ അഗര്‍വാള്‍, ജോയി ആന്റണി, മേയര്‍ ജൂഡി പോള്‍, ശേഖര്‍ റെഡ്ഡി, ചാക്കോ ഫിലിപ്പ്‌ തുടങ്ങിയവര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക