ന്യൂഡല്‍ഹി: നിരാഹാരം നടത്താനിരുന്ന ഗാന്ധിയന്‍ അണ്ണാ ഹസ്സാരെയുടെ മോചനത്തിന്
വഴിതെളിയുന്നു. മോചിപ്പിക്കാന്‍ റിലീസ് വാറന്റ് ജയിലിലേക്ക് അയച്ചതായി
റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 7.30-ന് അറസ്റ്റ് ചെയ്യപ്പെട്ട ഹസാരെയെ
ഒരാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ജയിലിലേക്ക് അയച്ചത്. വ്യക്തിഗത
ജാമ്യത്തില്‍ ഒപ്പുവയ്ക്കാന്‍ ഹസാരെ വിസമ്മതിച്ചതിനാലാണ് ഈ നടപടിയെന്നു അധികൃതര്‍
വെളിപ്പെടുത്തി.
ഇതിനിടെ അണ്ണാ ഹസാരെയും കൂട്ടരും നിരോധനാജ്ഞ
ലംഘിക്കുമെന്ന് മനസിലായതു കൊണ്ടാണ് ഡല്‍ഹി പൊലീസിന് അവരെ അറസ്റ്റ് ചെയ്യേണ്ടി
വന്നതെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം. പൊലീസ് നടപടി നിയമവിരുദ്ധമാണെന്നു
തോന്നുന്നെങ്കില്‍ ഹസാരെക്ക് കോടതിയെ സമീപിക്കാമെന്നും മന്ത്രി നിര്‍ദേശിച്ചു.
എന്നാല്‍ ഗാന്ധിയനായ ഹസാരയെ അറസ്റ്റ് ചെയ്ത നടപടി വേദനാജനകമാണെന്നും അദ്ദേഹം
പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല