ന്യൂഡല്‍ഹി: ഗാന്ധിയന്‍ അണ്ണാ ഹസാരെയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര
ആഭ്യന്തര സെക്രട്ടറിക്കും ഡല്‍ഹി പോലീസിനും കേന്ദ്രമനുഷ്യാവകാശ കമ്മീഷന്
നോട്ടീസയച്ചു. 14 ദിവസത്തിനകം അറസ്റ്റ് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാണ്
നോട്ടീസില്‍ ആവശ്യപ്പെട്ടു.
അതിനിടെ, അന്നാ ഹസാരെയ്ക്കൊപ്പം പോലീസ്
അറസ്റ്റു ചെയ്ത ഐ.പി.എസ് ഓഫീസര്‍ കിരണ്‍ ബേദിയെയും ശാന്തി ഭൂഷണെയും പോലീസ്
വിട്ടയച്ചു.
രാജ്ഘട്ടില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനാജ്ഞ ലംഘിച്ചു
നിരാഹരസമരത്തിനു ശ്രമിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യയിലെ ആദ്യ വനിതാ ഐപിഎസ്
ഉദ്യോഗസ്ഥയും പൊതുപ്രവര്‍ത്തകയുമായ കിരണ്‍ ബേദിയെ പോലീസ് അറസ്റ്റു ചെയ്തത്.