ഷാര്‍ജ: ഷാര്‍ജ മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 21 ന്
(വെള്ളി) അല്മാരിഫ സ്കൂളില്‍ നടന്നു.
യുഎഇ എക്സ്ചേഞ്ച്
മാര്‍ക്കറ്റിംഗ് മാനേജര്‍ വിനോദ് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍
അസോസിയേഷന് പ്രസിഡന്റ് അഡ്വ. വൈ.എ. റഹിം, സെക്രട്ടറി ബിജു സോമന് എന്നിവര്‍
വിശിഷ്ടാഥികളായി പങ്കെടുത്തു.
ഓണസദ്യയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.
അംഗങ്ങളും അവരുടെ കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളും ചടങ്ങുകള്‍ക്ക്
കൊഴുപ്പേകി.