ഏലിക്കുട്ടി മാത്യു (പെണ്ണമ്മ) പ്ലാക്കല്‍ ബാള്‍ട്ടിമോറില്‍ നിര്യാതയായി
തോമസ് പി. ആന്റണിPublished on 20 August, 2011
ബാള്‍ട്ടിമോര്‍: പൗലോസ് മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി മാത്യു (പെണ്ണമ്മ- 72)
ബാള്‍ട്ടിമോറില്‍ നിര്യാതയായി. 1974-ല്‍ അമേരിക്കയിലെത്തിയ ഏലിക്കുട്ടി കോട്ടയം
ചെങ്ങളം സ്വദേശിയാണ്. മകള്‍ റോസിലിനും ഭര്‍ത്താവ് ടോണിയും ഇറ്റലിയിലാണ്.
ഓഗസ്റ്റ് 21-ന് ഞായറാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെ 4112
ഓള്‍ഡ് കൊളംബിയ പൈക്കില്‍ സ്ഥിതിചെയ്യുന്ന ഹാരി എച്ച് വിറ്റ്സ് ഫ്യൂണറല്‍
ഹോമില്‍ വ്യൂവിംഗ് നടക്കും. 8.30-ന് പ്രാര്‍ത്ഥനാ ശുശ്രൂഷ.
ഓഗസ്റ്റ്
22-ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് എലിക്കോട്ട് സിറ്റിയിലെ 3175 പോള്‍സ്
കിര്‍ക്ക് ഡ്രൈവില്‍ സ്ഥിതിചെയ്യുന്ന റിഡറക്ഷന്‍ കാത്തലിക് പള്ളിയില്‍ അവസാന
ശുശ്രൂഷകള്‍ നടക്കും. തുടര്‍ന്ന് 3480 സെന്റ് ജോണ്‍സ് ലെയിനില്‍ സ്ഥിതിചെയ്യുന്ന
സെന്റ് ജോണ്‍സ് സെമിത്തേരിയില്‍ സംസ്കാരം നടക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല