സഹം: മലയാളി വീട്ടമ്മയെ സഹമിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പത്തനംതിട്ട പുന്നവേലി സ്വദേശി ആബിദാബീഗമാണ് (34) മരിച്ചത്. സൊഹാറില്‍ ബില്‍ഡിങ്
മെറ്റീരിയല്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന റഹ്മത്തലിയുടെ ഭാര്യയാണ്.
പരേതനായ വാനാതി തളത്തില്‍ സയ്യിദ് മീരാന്‍ റാവുത്തറുടെയും സൈനബയുടെയും
മകളാണ്.
വ്യാഴാഴ്ച രാവിലെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കുടുംബാംഗങ്ങള്‍
കണ്ടെത്തിയ ഇവരെ രാവിലെ സഹം ആശുപത്രിയിലെത്തിക്കുക യായിരുന്നുവെന്ന് റോയല്‍ ഒമാന്‍
പൊലീസ് പറഞ്ഞു.യുവതി ദിവസങ്ങളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി
കുടുംബ സുഹൃത്തുക്കള്‍ വ്യക്തമാക്കി.
സഹം ആശുപത്രി മോര്‍ച്ചറിയില്‍
സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കാനുള്ള നടപടികള്‍
പുരോഗമിക്കുന്നതായി കെ.എം.സി.സി. പ്രവര്‍ത്തകര്‍ അറിയിച്ചു. മക്കള്‍: ബിലാല്‍,
ഫാത്തിമ (ഇരുവരും സൊഹാര്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍). ആബിദയുടെ സഹോദരന്
അബ്ദുറഹ്മാനും ഒമാനിലുണ്ട്.