സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സ്വാതി ആമേന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് മുന്പിലെത്തുന്നു. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്ന ആമേനില്‍ സ്വാതി ചട്ടയും മുണ്ടുമുടുത്ത് തനി നാടന്‍ ക്രിസ്ത്യന്‍ യുവതിയായാണ് വേഷമിടുന്നത്.
ഇതിനുമുന്‍പും മലയാളത്തില്‍ നിന്നും നിരവധി ഓഫറുകള്‍ വന്നെങ്കിലും ഭാഷ പ്രശ്നമായതിനാല്‍ ഓഫറുകള്‍ നിരസിക്കുകയായിരുന്നു. എന്നാല്‍ ലിജോ ജോസ് ആമേനിലെ തിരക്കഥയുമായി സമീപിച്ചപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ലെന്ന് സ്വാതി പറഞ്ഞു. ശോശന്ന എന്നാണ് ചിത്രത്തില്‍ സ്വാതിയുടെ പേര്. സിറ്റി ഓഫ് ഗോഡ് എന്ന ചിത്രത്തിനുവേണ്ടിയും ലിജോ ജോസ് സ്വാതിയെ സമീപിച്ചിരുന്നു. എന്നാല്‍ സുബ്രഹ്മണ്യപുരത്തിലെ കഥാപാത്രത്തോട് സാമ്യമുള്ളതിനാല്‍ ചിത്രം നിരസിക്കുകയായിരുന്നുവെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു.