തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്
അച്യുതാനന്ദന്റെ മകന് വി.എ.അരുണ്‍ കുമാറിനെതിരായ ആരോപണങ്ങള്‍
അന്വേഷിക്കുന്ന നിയമസഭാ സമിതി പതിനാല് പേരില്‍ നിന്ന് മൊഴിയെടുക്കും.
ഇതില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ഉള്‍പ്പെടും.
സമിതിയുടെ അടുത്ത സിറ്റിംഗ് സപ്തംബര്‍ 20 ന് നടക്കും. ഇവരെ വിളിച്ചുവരുത്തി
മൊഴിയെടുക്കാനാണ് തീരുമാനം. ഐടി സെക്രട്ടറിയെയും വിളിച്ചുവരുത്തും.
വി.എ.അരുണ്‍ കുമാറിനെതിരായ നാല് ആരോപണങ്ങളാണ് നിയമസഭാ സമിതി
അന്വേഷിക്കുന്നത്. ഐ.സി.ടി അക്കാദമി ഡയറക്ടറായുള്ള നിയമനം, അക്കാദമിയ്ക്ക്
പണം അനുവദിച്ചത്, ഐ.എച്ച്.ആര്.ഡി മോഡല്‍ ഫിനിഷിങ് സ്കൂളിലെ നിയമനം,
ഐ.എച്ച്.ആര്.ഡി അഡീഷണല്‍ ഡയറക്ടറായി നിയമിച്ചത്, അരുണിന്റെ സുഹൃത്തിന്റെ
സ്ഥാപനമായ സ്പേസുമായി നടന്ന സാമ്പത്തിക ഇടപാടുകള്‍ എന്നിവയാണ്
അന്വേഷിക്കുന്നത്.