ബ്രിസ്ബന്‍: ഏറ്റവും കുറഞ്ഞ നിരക്കില്‍ ദുബായ് സന്ദര്‍ശിച്ച് കേരളത്തിലേക്ക് യാത്രയാകുന്നതിന് എമിറേറ്റ്സിന്റെ പാക്കേജ്. ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 26 വരെ ദുബായ് വഴി നാട്ടിലേക്ക് പോകുന്നതിന് 1070 മുതല്‍ 1089 ഡോളര്‍ നല്കിയാല് മതിയാകും. 30 കിലോ ലഗേജും എമിറേറ്റ്സ് നല്‍കുന്നതാണ്.
മെല്‍ബണ്‍ -അഡ്ലൈഡ് 1070 ഡോളര്‍, ബ്രിസ്ബന്‍ - സിഡ്നി 1089 ഡോളര്‍ എന്നിങ്ങനെയാണ് നിരക്ക്. രണ്ടു യാത്രക്കാരെങ്കിലും ഉണ്ടാകണമെന്നതാണ് നിബന്ധന. നവംബര്‍ അഞ്ചുവരെയാണ് ഓഫറിന്റെ കാലാവധി.
110 ഡോളര്‍ അധികം നല്കിയാല് ദുബായ് ഷോപ്പിംഗ് ടൂര്‍ കൂടി ഒരുക്കുന്ന മറ്റൊരു പായ്ക്കേജ് ഇതോടൊപ്പം ഫ്ളൈവേള്‍ഡ് ട്രാവല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: റോണി ജോസഫ് 0411070043, 0413914089, 0423591527.