മലയാള സിനിമാ ഗാന ചരിത്രത്തിലൂടെ ഒരു യാത്ര. ആദ്യ ശബ്ദ ചിത്രമായ ബാലനില്‍ തുടങ്ങി
വര്‍ത്തമാനകാല സിനിമകളിലെ ഗാനങ്ങളിലൂടെ സഞ്ചരിച്ച് ഏറ്റവും മികച്ച 15 പാട്ടുകള്‍
തെരഞ്ഞെടുക്കുന്നു. പാട്ടുകള്‍ തമ്മിലാണ് ഇവിടെ മത്സരം നടക്കുന്നത്. രേഖാ മേനോന്
അവതാരികയായി എത്തുന്ന പെയ്തു തോരാത്ത പാട്ടുകള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍
രാത്രി 7.30-ന് പീപ്പിള്‍ ടിവി സംപ്രേഷണം ചെയ്യുന്നു.
മലയാള ടെലിവിഷന്‍
ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ വ്യത്യസ്തമായ സംഗീത പരിപാടി
ഒരുക്കുന്നത്. ഒ.എന്‍.വി, ശ്രീകുമാരന്‍ തമ്പി, കെ.പി. ഉദയഭാനു, രാഘവന്
മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി തുടങ്ങി ചലച്ചിത്ര ഗാന ശാഖയിലെ പ്രതിഭകള്‍ ഓരോ
എപ്പിസോഡിലും അതിഥികളായെത്തി തങ്ങളുടെ പാട്ടനുഭവം പ്രേക്ഷകരുമായി
പങ്കുവെയ്ക്കുന്നു. മലയാള സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവര്‍ക്ക്
വിലമതിക്കാനാവാത്ത വിരുന്നാണ് പെയ്തു തോരാത്ത പാട്ടുകളില്‍ കാണാനാകുക.