ഫ്ളോറിഡ: കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് സീറോ മലബാര്‍ പള്ളിയുടെ
ആഭിമുഖ്യത്തില്‍ ലോകപ്രശസ്ത മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാടും സംഘവും
അവതരിപ്പിക്കുന്ന മെഗാ സ്റ്റേജ്ഷോ `വിസ്മയം 2011'-ന്റെ ടിക്കറ്റ് വിതരണത്തിന്റെ
ഉദ്ഘാടനം വികാരി റവ.ഫാ. സക്കറിയാസ് തോട്ടുവേലി നിര്‍വഹിച്ചു.
ഫ്ളോറിഡയിലെ മലയാളി സമൂഹത്തെ മായാജാലത്തിന്റെ വിസ്മയനിറവില്
എത്തിക്കുന്ന മഹാ പ്രകടനമാണ് ഈ ഷോയിലൂടെ അരങ്ങേറാന്‍ പോകുന്നതെന്ന് ഫാ.
സക്കറിയാസ് തോട്ടുവേലി തന്റെ ഉദ്ഘാന പ്രസംഗത്തില്‍ പറഞ്ഞു.
കോറല്‍സ്പ്രിംഗ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് സെപ്റ്റംബര്‍ 9-ന്
വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് കോറല്‍സ്പ്രിംഗ് സെന്റര്‍ ഫോര്‍ ആര്‍ട്സില്‍
അരങ്ങേറുന്ന ഷോയില്‍ പ്രൊഫ. മുതുകാടിനെ കൂടാതെ സുപ്രസിദ്ധ ഗായിക ജ്യോത്സന,
ഗായകന് രമേശ് ബാബു, ഹാസ്യതാരങ്ങളായ ഗിന്നസ് മനോജ്, പ്രശാന്ത്, മലയാള
സിനിമാതാരം ശ്രുതി ലക്ഷ്മി എന്നിവര്‍ അടക്കം ഇരുപതോളം കലാകാരന്മാര് പരിപാടികള്‍
അവതരിപ്പിക്കും.
1964-ല്‍ നിലമ്പൂരില്‍ ജനിച്ച പ്രൊഫ മുതുകാട്
ഏഴുവയസുമുതല്‍ മാജിക് അഭ്യസിച്ചുതുടങ്ങി. ഗണിത ശാസ്ത്രത്തില്‍ ബിരുദധാരിയാണ്.
ഇന്റര്‍നാഷണല്‍ മജീഷ്യന്‍ സൊസൈറ്റിയുടെ മെര്ലിന് അവാര്‍ഡ് ജേതാവുമാണ്.
കൈക്കാരന്മാരായ ബാബു വെട്ടം, കുര്യന് തലച്ചിറ, ദീപു സെബാസ്റ്റ്യന്‍, ജോണി
അങ്ങാടിയത്ത് എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.