ദമാം: പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനും ക്ഷേമനിധിയില്‍ അംഗങ്ങള്‍ ആകാനും ഒഐസിസി
വിന്റര്‍ ഫെസ്റ്റ് വേദിയില്‍ സൗകര്യം ഒരുക്കുന്നു. നോര്‍ക്ക പദ്ധതികളില്‍
ചേരുവാന്‍ തത്പര്യപെടുന്നവര് പാസ്പോര്‍ട്ടിന്റെ കോപ്പി , രണ്ടു ഫോട്ടോ ഗ്രാഫ്,
ഇക്കാമ കോപ്പി , വീസ പേജുള്ള പാസ്പോര്‍ട്ട് പേജ് എന്നിവയുമായി
എത്തിച്ചേരണമെന്ന് ഒഐസിസി ദമാം സോണ്‍ കമ്മിറ്റി പ്രസിഡന്റ് പി.എം നജീബ്, ജനറല്‍
സെക്രട്ടറി ബിജു കല്ലുമല എന്നിവര്‍ അറിയിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളില്‍
ഒഐസിസി കൗണ്ടറുമായി ബന്ധപെട്ടു പരമാവധി പേര് ഈ അവസരം ഉപയോഗപെടുത്തണമെന്ന്
ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. പ്രവാസി ക്ഷേമനിധിയില്‍ ചേരുവാന്‍ താത്പര്യപെടുന്നവര്‍
കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു ജോസഫ് (ഒഐസിസി വൈസ് പ്രസിഡന്റ്) 0501338753,
റോയി ശാസ്താംകോട്ട (ജനറല്‍ സെക്രട്ടറി) 0567582179.