ബെര്‍ലിന്‍: 51-ാമത് ഗ്ലോബല്‍ ട്രെയഡ് ഫെയര്‍ (ഐ.എഫ്.എ) സെപ്റ്റംര് രണ്ടു
മുതല്‍ ഏഴു വരെ ബര്‍ലിന്‍ അന്തരാഷ്ട്ര മെസെ ഹാളില്‍ നടക്കും. സെപ്റ്റംര്
ഒന്നിന് വൈകുന്നേരം ബെര്ലിനര് പാലസില്‍ ജര്‍മന്‍ സാമ്പത്തിക-ടെക്നോളജി
മന്ത്രിയും ഡെപ്യൂട്ടി ചാന്‍സിലറുമായ ഡോ. ഫിലിപ്പ് റോസ്ലര്‍ ട്രെയ്ഡ് ഫെയര്‍
ഉദ്ഘാടനം ചെയ്യും.
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്, ഹോം
അപ്ലയന്‍സ് ഉത്പന്നങ്ങളുടെ പ്രദര്‍ശനമാണ് ഐഎഫ്എ ബെര്‍ലിന്‍. ലോക മാര്‍ക്കറ്റിലെ
1321 പ്രദര്‍ശകര്‍ അവരുടെ ഏറ്റവും പുതിയ 2382 പുതിയ ഉത്പന്നങ്ങള്‍ ട്രെയഡ്
ഫെയറില്‍ പ്രദര്‍ശിപ്പിക്കുന്നു. ലോകപ്രസിദ്ധരായ സാംസംഗ്, പാനാസോണിക്, എല്‍ജി.,
സോണി, നോക്കിയ, ഫിലിപ്പ്സ്, എ.ഇ.ജി., കാനോണ്‍, നിക്കോണ്‍ തുടങ്ങി കമ്പനികള്‍
തങ്ങളുടെ അത്യാധുനിക ഉത്പന്നങ്ങളുമായി പങ്കെടുക്കും. ഏറ്റവും പുതിയ ടെക്നോളജിയും,
നിത്യോപയോഗ ചെലവ് കുറവ് ഉള്ളതുമായ ഇലക്ട്രോണിക്, ഹോം അപ്ലയന്‍സ്
ഉത്പന്നങ്ങള്‍ കാണുവാനും വാങ്ങാനും ഐ.എഫ്.എ. ഗ്ലോബല്‍ ട്രെയ്ഡ് ഫെയര്‍
ബര്‍ലിന്‍ ഒരു മുതല്‍ക്കൂട്ടാണ്.