റിലീസിനു മുമ്പു തന്നെ തരംഗമായി മാറിയിരിക്കുകയാണ് സെയ്ഫ് അലിഖാന്റെ റെയ്സ് 2.
ചിത്രത്തിന്റെ ട്രെയിലര്‍ യുട്യൂബിലെത്തിയപ്പോള് ആദ്യവാരം തന്നെ ഒരു
കോടിയിലേറെപ്പേര്‍ കണ്ടു കഴിഞ്ഞിരിക്കുന്നു. ബോളിവുഡിലെ ഏറ്റവും മികച്ച ആക്ഷന്‍
ചിത്രമെന്ന അവകാശവാദവുമായിട്ടാണ് സംവിധായകന് അബ്ബാസ് മസ്താന് ചിത്രം
റിലീസിനെത്തിക്കാന്‍ ഒരുങ്ങുന്നത്. ജോണ്‍ ഏബ്രഹാമാണ് ചിത്രത്തിലെ മറ്റൊരു താരം.
ദീപികാ പദുക്കോണ്‍, ജാക്വിലിന് ഫെര്‍ണാണ്ടസ്, അമീഷാ പട്ടേല്‍ എന്നിവരുടെ
ഗ്ലാമര്‍ പ്രകടനവും വേണ്ടുവോളമുണ്ട് ചിത്രത്തില്‍. ജനുവരി 25നാണ് ചിത്രം
റിലീസിനെത്തുന്നത്.