ഉത്തരാഖണ്ഡില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 15 മരണം, 8 പോരെ കാണാതായി
Published on 04 September, 2011
ഡെറാഡൂണ്‍: ഉത്തരാഖണ്ടില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 15 പേര് മരിച്ചു.
സംഭവത്തില്‍ എട്ടുപേരെ കാണാതായി. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. 12
പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇവരെ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡിലെ കറ്റിയാലില് നിന്നും ഡെറാഡൂണിലേക്ക് പോയ ബസാണ്
അപകടത്തില്‍പെട്ടത്. വെള്ളത്തില്‍ മുങ്ങിയപോയ ബസ് ഇതുവരെ കണ്ടെത്തിയില്ല. വളവ്
തിരിയുന്നതിനിടയില് ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ്
അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉയര്‍ന്ന പോലീസ്
ഉദ്യോഗസ്ഥര്രക്ഷാപ്രവര്ത്തനം നടത്തിവരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല