ടോക്യോ: കഴിഞ്ഞ കുറെ ദിവസങ്ങളായി ജപ്പാനില്‍ വീശിയടിക്കുന്ന തലാസ്
ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 34 കവിഞ്ഞു. സംഭവത്തില്‍ 56 പേരെ ഇനിയും
കണാതായി. കിന്‍കി, ഷിക്വോകു, കീ എന്നിവിടങ്ങളിലാണ് തലാസ് കൂടുതല്‍ നാശം
വിതച്ചത്. നാറ, വക്കയാമ മേഖലകളിലും ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. ഷിംഗു നഗരത്തില്‍
നിന്നും അഞ്ച് മൃതശരീരങ്ങള്‍ കണ്ടെടുത്തതായി വക്കയാമ പോലീസ് അറിയിച്ചു.
ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലും നാശനഷ്ടങ്ങളും
ഉണ്ടായി.
മണിക്കൂറില്‍ 10 കി.മീ വേഗത്തില്‍ വീശുന്ന ചുഴലി കനത്ത മഴയോടെ
കൂടുതല്‍ ശക്തി പ്രാപിക്കുന്നതായി ജപ്പാന്‍ കാലാവസ്ഥ പഠിതാക്കള്‍ റിപ്പോര്‍ട്ട്
ചെയ്‌തു. പല നദികളും കരകവിഞ്ഞതിനെ തുടര്‍ന്ന് 36,000 പേരെ മാറ്റി
പാര്‍പ്പിച്ചിട്ടുണ്ട്. 4,50,000 പേരോട് മാറി താമസിക്കാന്‍ നിര്‍ദേശം
നല്‍കിയിട്ടുമുണ്ട്.