ബ്രിസ്ബെന്: ബ്രിസ്ബെന് സെന്റ് തോമസ് യാക്കോബായ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കരോള്‍ കാര്‍ണിവല്‍ 'ഗ്ലോറിയ 2013' ബ്രിസ്ബെന് മാര്‍ത്തോമ്മ ചര്‍ച്ച് ജേതാക്കളായി.
ഡോ. ചെറിയാന് തോമസ് നയിച്ച ടീമിന് 1001 ഡോളറും ഗ്ലോറിയ എവര്‍ റോളിംഗ് ട്രോഫിയും ലഭിച്ചു. സൗമ്യ ജേക്കബ് നയിച്ച ജീസസ് യൂത്തിനാണ് രണ്ടാം സ്ഥാനം.
വിജയികളായ മാര്‍ത്തോമ്മ ടീമിന് ഫാ. സിബി ജോസഫ് ട്രോഫിയും റിവര്‍ റോക്ക് ഡയറക്ടര്‍ ദേവസ്യ തോട്ടുങ്കല്‍ കാഷ് അവാര്‍ഡും സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ ടീമിന് സിഡ്നി പീറ്റേഴ്സണ് ട്രാവല്‍സ് ഡയറക്ടര്‍ ജിജു പീറ്റര്‍ കാഷ് അവാര്‍ഡ് സമ്മാനിച്ചു.
കോരിച്ചൊരിയുന്ന മഴയേയും മറ്റും അവഗണിച്ച് ബോവന് ഫില്‍ ആര്‍എന്‍എ ഗ്രൗണ്ട് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
യാക്കോബായ പള്ളി വികാരി ഫാ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കരോള്‍ കാര്‍ണിവലില്‍ തെരേസ ഗംഭാരോ എംപി, സിറ്റി കൗണ്‍സിലര്‍മാരായ ആഞ്ജലോ ഓവന് ടൈലര്‍, വിക്കി ഹവാര്‍ഡ് എന്നിവരും ഫാ. ബിജു ജോര്‍ജ്, ഫാ. തോമസ് അരീക്കുഴി, റവ. ഡോ. പോള്‍ മാടന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പള്ളി സെക്രട്ടറി ജിജോ പോള്‍ സ്വാഗതവും ഈവന്റ് കോ-ഓര്‍ഡിനേറ്റര്‍ റോയി മാത്യു നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്