വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ പ്രവാസി മലയാളിയും ശാസ്ത്രജ്ഞനുമായ തോമസ്
കോശിയെ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി കമ്മീഷനില്‍ ഡിവിഷന് ഓഫ് ന്യൂക്ലിയര്‍
പവര്‍ ടെക്നോളജി ഡവലപ്മെന്റ് വിഭാഗം തലവനായി നിയമിച്ചു.
അമേരിക്കന്‍
ന്യൂക്ലിയര്‍ റെഗിലേറ്ററി കമ്മീഷന് ഇലക്ട്രിക് ആന്‍ഡ് മെക്കാനിക്കല്‍
എന്‍ജിനീയറിംഗ് വിഭാഗം ചീഫായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് അമേരിക്കന്‍
ഗവണ്മെന്റ് 2011 സെപ്റ്റംബര്‍ മുതല്‍ 3 വര്‍ഷത്തേക്ക് തോമസ് കോശിയുടെ സേവനം
ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി കമ്മീഷന് വിട്ടുനല്‍കിയത്.
തിരുവനന്തപുരത്ത് ജനിച്ചുവളര്‍ന്ന തോമസ് കോശി 1973-ല്‍ തിരുവനന്തപുരം
എന്‍ജിനീയറിംഗ് കോളജില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍
ബിരുദമെടുത്തു. ബാള്‍ട്ടിമോര്‍ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നും
എന്‍ജിനീയറിംഗിലും, മാനേജ്മെന്റിലും ബിരുദാനന്തര ബിരുദം നേടി.
ഭാര്യ:
എലിസബത്ത്. മക്കളായ ബെഞ്ചമിന്‍, ആന്‍ എന്നിവര്‍ക്കൊപ്പം വാഷിംഗ്ടണില്‍
താമസിക്കുന്ന തോമസ് കോശി വാഷിംഗ്ടണ്‍ ഡി.സി മാര്‍ത്തോമാ ഇടവകാംഗമാണ്. നോര്‍ത്ത്
അമേരിക്ക-യൂറോപ്പ് ഭദ്രാസന സണ്‍ഡേ സ്കൂള്‍ കൗണ്‍സില്‍ അംഗം, ഭദ്രാസന അസംബ്ലി
മെമ്പര്‍ എന്നീ നിലകളില്‍ മാര്‍ത്തോമാ സഭയില്‍ സ്തുത്യര്‍ഹമായ സേവനം
അനുഷ്ഠിച്ചുവരുന്നു.
പുതിയ ഔദ്യോഗിക ചുമതല ഏറ്റെടുക്കുന്നതിനായി
ഓസ്ട്രിയയിലെ വിയന്നയിലെ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് തോമസ് കോശി യാത്രതിരിച്ചു.