മോഹന
സങ്കല്പ കഥകളീ വിധമെന്നും മോടി പിടിപ്പിക്കും ചെറു ബാല്യങ്ങളെ മാറോട്
ചേര്ത്തമ്മ വാരിത്തരും നല്ലൊരു മാമ്പഴ പുളിശേരിതന് സ്വാദ്
ബാക്കിയായ്
ഓടി നടന്നൊരു ബാല്യമില്ലാ മക്കള്‍ക്ക് ഓര്‍ക്കുവാന്‍ പോലും
നാട്ടിലിന്ന് ഒന്നുംമില്ലാ ഓണവും മല്‍സരവേദി മാത്രമായ് മാറുന്നു ഓമന
കിടാങ്ങള്‍ക്ക് നഷ്ടമായ് സ്വപ്നവും
ഏറും തിരക്കതില് ചുറ്റും നടക്കുന്ന
കൂട്ടരേ ഏറ്കണ്ണിട്ടൊന്ന് നോക്കുവാന്‍ നേരമില്ലാ എങ്ങോ നടന്നെത്തുവാന്‍
വെമ്പലാണേവര്ക്കും എത്ര വിചിത്രമീ മാറ്റം നോക്കൂ എന്‍ പ്രിയരേ
കാലം
ചിറകടിച്ചെങ്ങോ പറന്ന് പറന്ന് പോയ് കാണുന്നൂ മാറ്റങ്ങളേറെ ഇന്നെവിടെയും
ഏതിലും കാരണം എന്തെന്നറിയാതെ വെറുതേ എന്നുടെ കണ്പീലി ഈറന്‍ അണിഞ്ഞ്
തുളുമ്പിടുന്നൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല