സിനിമയില്‍ ഗ്ലാമര്‍ ഒഴിവാക്കാനാവാത്തതാണെന്നും എല്ലാ കഥാപാത്രങ്ങള്‍ക്കും ഗ്ലാമര്‍
കൂടിയേ തീരൂ എന്നും ബോളിവുഡ് നടി നേഹ ധൂപിയ.
എന്റെ അടുത്ത സിനിമയില്‍
ഗ്ലാമറസായിട്ടാണ് അഭിനയിക്കുന്നത്. ഞാന്‍ ആദ്യമായി അഭിനയിച്ച സിനിമയിലെ ജൂലി എന്ന
കഥാപാത്രം ഗ്ലാമറോടു കൂടി ചെയ്തപ്പോള്‍ എല്ലാവരും എന്നെ കുറിച്ച് സംസാരിച്ചു.
അന്ന് അതൊരു അപൂര്‍വ കാര്യമായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ഗ്ലാമറാകുക
എന്നത് അത്ര വലിയ കാര്യമൊന്നുമല്ല' നടി പറഞ്ഞു. നമ്മുടെ രാജ്യത്തിനു വേണ്ടി
ഗ്ലാമറസാകുന്പോള് അത് നല്ലതാണെന്നും, എന്നാല്‍ നമ്മള് നമുക്കു വേണ്ടി മാത്രം
ചെയ്യുന്പോള്‍ അത് പാടില്ലെന്നുമുള്ള അഭിപ്രായമാണ് ആളുകള്‍ക്കെന്ന് നേഹ പറഞ്ഞു.