മമ്മൂട്ടിച്ചിത്രമായ കുഞ്ഞനന്തന്റെ കടയില്‍ നായികയായെത്തുന്നത് ദുബായില്‍
നിന്നുള്ള റേഡിയോ ജോക്കിയായ നൈല ഉഷ അഭിനിയിക്കുന്നു സലീം അഹ്മദ് സംവിധാനം
ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയുടെ വേഷം അവതരിപ്പിക്കാനായി
പുതുമുഖത്തെ തേടിയുള്ള അന്വേഷണമാണ് നൈല ഉഷയെന്ന റേഡിയോ ജോക്കിയിലെത്തിയത്.
കണ്ണൂര്‍ സ്വദേശിയായ ഒരു പലചരക്കുകകടക്കാരന്റെ വേഷമാണ് ചിത്രത്തില്‍
മമ്മൂട്ടി അവതരിപ്പിക്കുന്നത്. പരസ്പരം പൊരുത്തപ്പെടാനാകാത്ത
ഭാര്യഭര്ത്താക്കന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണൂര്‍ ശൈലിയിലുള്ള
മമ്മൂട്ടിയുടെ സംസാരം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്ന്. സ്വന്തം
ജീവിതാനുഭവത്തില്‍ നിന്നുതന്നെയാണ് സലീം അഹമ്മദ് കുഞ്ഞനന്തന്റെ കടയുടെ കഥയും
കണ്ടെത്തിയത്. ഓസ്കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദ
സംയോജനം നടത്തുന്നതെന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത. നടന് സലിം കുമാറും
ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവരെക്കൂടാതെ
ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. അലന്‍സ് മീഡിയയാണ് ചിത്രം
നിര്‍മ്മിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല