തമിഴില്‍ സൂപ്പര്‍ ഹിറ്റായിരുന്ന തുപ്പാക്കി എന്ന വിജയ് ചിത്രം ഹിന്ദിയിലേക്ക്
റീമേക്ക് ചെയ്യുമ്പോള്‍ ബോളിവുഡ് താരം പരണീതി പരിണീതി ചോപ്ര നായികയാകും. തമിഴില്‍
കാജല്‍ അഗര്‍വാള്‍ ചെയ്ത വേഷമാണ് പരിണീതി ചെയ്യുക.
വിജയ് ചെയ്ത വേഷം
ഹിന്ദിയില്‍ കൈകാര്യം ചെയ്യുന്നത് അക്ഷയ്കുമാറാണ്. നേരത്തെ മുരുകദോസ്
നിര്‍മാതാവ് വിപുല്‍ ഷായുമായി ഹിന്ദി ചിത്രത്തില്‍ സഹകരിക്കാമെന്നു
കരാറൊപ്പിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തുപ്പാക്കിയുമായി ഹിന്ദിയില്‍ മുരുകദോസ്
സഹകരിക്കുന്നത്. നേരത്തെ രാമണ്ണ റീമേക്കുചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും
പിന്നീട് തുപ്പാക്കിയിലേക്കു മാറുകയായിരുന്നു. ചിത്രം ഡിസംബറില്‍
പ്രദര്‍ശനത്തിനെത്തും.
ഇതിലെ വേഷം കൈകാര്യം ചെയ്യുന്നതിനായി അക്ഷയ്കുമാര്‍
മുരുകദോസില്നിന്നും പണം കൈപ്പറ്റിക്കഴിഞ്ഞെ ന്നാണ് പിന്നാമ്പുറവാര്‍ത്തകള്‍.
എന്നാല്‍ ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് മുരുകദോസ് പറയുന്നത്. ഹാരിസ്
ജയരാജായിരുന്നു തുപ്പാക്കിയില്‍ സംഗീതം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല