മലയാളിയായ നായിക ശരണ്യാ മോഹന്‍ ബോളിവുഡിലേക്ക്. വെണ്ണിലാ കബഡിക്കൂട്ടം എന്ന തമിഴ്
സിനിമയുടെ ഹിന്ദി പതിപ്പിലൂടെയാണു ശരണ്യ ബോളിവുഡിലെത്തുന്നത്. രാജസ്ഥാനാണു
സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഒരു സിനിമയുടെ മൂന്നു പതിപ്പുകളിലും അഭിനയിക്കാന്‍
കഴിഞ്ഞതില്‍ സന്തോഷമുണെ്ടന്നു ശരണ്യ പറയുന്നു. ഭാഷകളുടെ വ്യത്യാസമനുസരിച്ചു
സിനിമയില്‍ ചെറിയ തരത്തിലുളള വ്യത്യാസങ്ങള്‍ കാണാം. തമിഴില്‍ സിനിമ ഷൂട്ട്
ചെയ്തതു തനി ഗ്രാമത്തിലായിരുന്നു.
ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും
ശരണ്യതന്നെയായിരുന്നു നായിക. തെലുങ്കില്‍ ഭീംലി കബഡി ജാട്ടു എന്നായിരുന്നു
സിനിമയുടെ പേര്. ബദ്ലാപൂര് ബോയ്സ് എന്നാണു ബോളിവുഡ് പതിപ്പിനു
പേരിട്ടിരിക്കുന്നത്. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ ലഭിച്ചതു തമിഴില്‍
നിന്നായതിനാല്‍ അവിടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണു ശരണ്യയുടെ തീരുമാനം.