മലയാളിയായ പ്രശസ്ത തമിഴ് നടി അമല പോള്‍, ദിലീപിന്റെ നായികയാകുന്നു. ആര്
സുകുമാരന്‍ സംവിധാനം ചെയ്യുന്ന മനോരഥം എന്ന ചിത്രത്തിലാണ് ദിലീപും അമലയും
വേഷമിടുന്നത്. ഒരു കല്പ്പണിക്കാരന് സ്വയമറിയാതെ ചാര്‍ളി ചാപ്ലിന്റെ
വൈകാരികഭാവങ്ങളിലേയ്ക്ക് മാറുന്നതാണ് മനോരഥത്തിന്റെ പ്രമേയം. കല്‍പ്പണിക്കാരനായി
വേഷമിടുന്നത് ദിലീപാണ്. ചാപ്ലിന്റെ തമാശയും ചിരിയും കണ്ണീരുമെല്ലാം
കല്പ്പണിക്കാരനിലേയ്ക്ക് സന്നിവേശിക്കുകയാണ്.
രാമചന്ദ്രബാബുവാണ്
ചിത്രത്തിന്റെ ക്യാമറ. അമ്പലക്കര ഫിലിംസാണ് നിര്‍മ്മാണം. സിനിമയുടെ തിരക്കഥ
പൂര്‍ത്തിയായിക്കഴിഞ്ഞു. നേരത്തേ അമല അഭിനയിച്ച നീലത്താമര, ആകാശത്തിന്റെ നിറം
തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടവയാണ്. ആകാശത്തിന്റെ നിറം
അന്താരാഷ്ട്രതലത്തില്‍ പ്രശസ്തിനേടിയ ചിത്രമാണ്. ഇതില്‍ ഡയലോഗുകളൊന്നുമില്ലാത്ത
ഊമയായ കഥാപാത്രത്തെയാണ് അമല അവതരിപ്പിച്ചിരുന്നത്.