തമിഴിലെ പ്രശസ്ത നടന് കമലഹാസന്റെ മകള്‍ ശ്രുതി ഹാസന് തെലുങ്ക് സൂപ്പര്‍ നായകന്
അല്ലു അര്‍ജുന്റെ നായികയാകുന്നു. ഏഴാം അറിവ് എന്ന ചിത്രത്തില്‍ സൂര്യയുടെ
നായികയായി തിളങ്ങിയതോടെയാണു ഗായികയും സംഗീതസംവിധായികയുമായ ഈ നടിക്കു തിരക്കിന്റെ
നാളുകള്‍ വന്നുചേര്‍ന്നത്. തെലുങ്കിലും ശ്രുതിക്ക് ഏറെ അവസരങ്ങളാണു
വന്നുകൊണ്ടിരിക്കുന്നത്.
യെവാദു എന്ന ചിത്രത്തില്‍ അല്ലു അര്ജുന് അതിഥി
താരമായി എത്തുന്നുണ്ടെങ്കിലും ശ്രുതിയുടെ നായകനായി അല്ലു എത്തുന്നത് ആദ്യമായാണ്.
സുരേന്ദര്‍ റെഡ്ഢി സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രത്തിന് ഇതുവരെ
പേരിട്ടിട്ടില്ല. വരുന്ന ജൂണ്‍ മാസത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന്
സംവിധായകന് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല