നാമം
നാലുതരം നാമങ്ങള്‍ 6 സംജ്ഞാനാമം (ജോഷ്വാ, വിഷ്ണു, ആയിഷ); സാമാന്യനാമം
(വൃക്ഷം, പക്ഷി, ക്ഷത്രിയന്); സര്‍വ്വനാമം (എന്‍, നിന്, അ, ഇ, എ, ഒരു, ചില, പല,
എല്ലാ, മിക്ക, വല്ല, മറ്റു, ഇന്ന), മേയനാമം (വായു, ഭൂമി, ചക്രവാളം). ഇവ
എല്ലാവര്ക്കും സുപരിചിതം.
പദദുര്വ്യയം (വൃഥാസ്ഥൂലത/പദദുര്മ്മേദസ്സ്)
ഒഴിവാക്കാനും പദലഘൂകരണം നടത്താനുമാണല്ലോ സന്ധിസമാസങ്ങള്‍ കണ്ടുപിടിച്ചത്. നാമങ്ങളെ
മറ്റു പദങ്ങളുമായി ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന വിഭക്തിപ്രത്യയങ്ങള്ക്കുശേഷം
പദദൂരനിയമം എങ്ങിനെ നടപ്പാക്കുന്നുവെന്നു നോക്കാം.