ഡല്‍ഹി സ്ഫോടനത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു
Published on 17 September, 2011
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം പതിനഞ്ചായി.
സ്ഫോടനത്തില്‍ പരിക്കേറ്റ് രാംമനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ ചികിത്സയില്‍
കഴിയുകയായിരുന്ന രത്തന്‍ലാല്‍ (58) ആണ് ശനിയാഴ്ച കാലത്ത് മരിച്ചത്.
സ്ഫോടനത്തില്‍ രത്തന്‍ലാലിന് രണ്ടു കാലുകളും നഷ്ടപ്പെട്ടിരുന്നു.
സ്ഫോടനത്തില്‍ പരിക്കേറ്റ 24 പേര് ഇപ്പോഴും തലസ്ഥാനത്തെ വിവിധ
ആസ്പത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 11 പേര് രാംമനോഹര്‍
ലോഹ്യയിലും അഞ്ചു പേര് ഓള് ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും
നാലുപേര്‍ സഫ്ദര്‍ജങ് ആസ്പത്രിയിലും രണ്ടുപേര്‍ മാക്സിലുമാണ് ചികിത്സയില്‍
കഴിയുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല