ലണ്ടന്‍: യുകെ- കേരള ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 15ന്
മലബാര്‍ ജംക്ഷനിലെ കേരള റസ്റ്റോറന്റില്‍ വച്ച് ഓണമാഘോഷിച്ചു. ഫോറത്തിന്റെ
ചെയര്‍പേഴ്സണ്‍ ഇന്ത്യന്‍ വംശജന് കൂടിയായ ബ്രിട്ടീഷ് എംപി വിരേന്ദ്ര ശര്‍മ, യുകെ
ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ധനകാര്യ വിഭാഗം മേധാവി കമല ശേഖര്‍ എന്നിവര്‍
പരിപാടിയില്‍ പങ്കെടുത്തു.
ലേബര്‍ എംപിയായ ശര്‍മ, താന്‍ അടുത്തയിടെ നടത്തിയ
കേരള സന്ദര്‍ശനത്തെക്കുറിച്ചും, യുകെ മലയാളികളുടെ നാട്ടിലെ സംരംഭകത്വത്തെപ്പറ്റിയും
പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കേരളത്തിലെ പ്രമുഖ നിര്‍മാണ കമ്പനിയായ റെല്‍കോണ്‍
ഗ്രൂപ്പായിരുന്നു പരിപാടിയുടെ സ്പോണ്സര്. കമ്പനിയുടെ ചെയര്‍മാനും മാനേജിങ്
ഡയറക്ടറുമായ ടി.കെ അലക്സാണ്ടര്‍ വൈദ്യന് പ്രസംഗിച്ചു.