കണ്ണൂര്‍: അധികാരം കൈയില്കിട്ടിയെന്നു കരുതി എന്തും ചെയ്യാമെന്ന് വിചാരിച്ചാല്‍ തിരിച്ചടി
നല്‍കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന് എം.എല്‍.എ പറഞ്ഞു. പോലീസിനെ
ക്രിമിനല്വല്ക്കരിച്ച് എന്തും ചെയ്യാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെങ്കില്‍ സംസ്ഥാനത്ത്
ഒറ്റ പോലീസ് സ്റ്റേഷനും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നപ്പോള്‍ മുടിയൊക്കെ വൃത്തിയാക്കി, മൊത്തം വൃത്തിയായി.
എല്ലാ ശരിയാകുമെന്നാണ് അപ്പോള്‍ കരുതിയത്. എന്നാല്‍ രാഷ്ട്രീയ പകപോക്കലെന്ന പഴയ നിലപാടിലേക്കാണ്
അദ്ദേഹം പോകുന്നതെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.