ലാസ് വേഗസ്: ഏബ്രഹാം മാത്യൂസ് - 37 വയസ്, പിന്നില്‍ നിന്നു
തലയ്ക്ക് അടിയേറ്റു മരിച്ചു. ബുധനാഴ്ച രാവിലെ 6:15-നു ലാസ് വേഗസിലെ ഓവന്‍സും
പേക്കൊസും ചേരുന്നതിനടുത്തുള്ള സാന്‍ഡി ലെയിനിലാണ് ഫാറ്റ് `ഫാം എന്ന' ലേബലിലുള്ള
ജാക്കറ്റ് ധരിപ്പിച്ച നിലയില്‍ മൃതശരീരംകണ്ടെത്തിയത്. ശരീരത്തില്‍ കണ്ട
ജാക്കറ്റ്, ഏബ്രഹാം മത്യൂസിന്റേതായിരുന്നില്ല. അതിനാല്‍ ഈ ആക്രമണം ഒരു പ്രത്യേക
സംഘത്തിന്റെ നേതൃത്വത്തിലായിരുന്നോ എന്നും സംശയം ഉണ്ട്.
കഴിഞ്ഞ ഒന്നര
വര്‍ഷമായി വിക്ടറി ഔട് റീച് ചര്‍ച് ഓഫ് ലാസ് വേഗസ്സില്‍ സജീവ സജീവ
പ്രവര്‍ത്തകനായിരുന്നു ഏബ്രഹാം മാത്യൂസ്. വിക്ടറി ഔറ്റ് റീച് ചര്‍ചിന്റെ
പ്രോഗ്രാം ഡയറക്ടറായി ലാസ് വേഗസ്സിലും കാലിഫോര്‍ണിയയിലെ ലാന്‍കാസ്റ്റര്‍ എന്നീ
പ്രദേശങ്ങളിലും നടന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ പ്രശംസനീയമായ നേതൃത്വം
നല്‍കിയിരുന്നതായി ഔട് റീച് ചര്‍ച് ഭാരവാഹികള്‍ അറിയിച്ചു.
ഏബ്രഹാം
മാത്യൂസ്സിന്റെ വാഹനവും വാലറ്റും ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊലപാതക കാരണം
മോഷണമാണോ മറ്റെന്തെങ്കിലുമാണോ എന്നു ഇനിയും കണ്ടെത്താനിരിക്കുന്നതേയുള്ളൂ. ബെറി
ജെന്‍സെന്റെ നേത്രുത്വത്തിലുള്ള ഡിക്ടറ്റീവ്സിനാണ് കേസിന്റെ അന്വേഷണ ചുമതല.
ലാസ് വേഗസ്സിലെ ഏഷ്യന്‍ അമേരിക്കന്‍ ഗ്രൂപ്പിന്റെ നെത്രുത്വം നിയമ പാലകരുമായി
ബന്ധപ്പെടുന്നുണ്ട്.
ഏബ്രഹാം മത്യുസ്സ് കൊല്ലം ജില്ലയിലെ കളത്തൂപ്പുഴയില്‍
ആണ് ജനിച്ചത്. മരുതത്തു മാത്യൂസ് ഏബ്രഹാം പിതാവും കുഞ്ഞുമോള്‍ മാത്യൂസ് (ലാസ്
വേഗസ്) മാതാവും, സോജന് മാത്യൂസ് ഏക സഹോദരനുമാണ്. ഏബ്രഹാമിനു 6 വയസ്സുള്ള റോമിയൊ
എന്ന ഒരു മകനുണ്ട്. മരുതത്തു എം ഏബ്രഹാം (അച്ചന്‍കുഞ്ഞ്-ഹ്യൂസ്റ്റന്‍), മരുതത്തു
എം. ജോര്‍ജുകുട്ടി (ഹ്യൂസ്റ്റന്‍), മരുതത്തു വത്സമ്മ ജേക്കബ് (ഫിലാഡെല്‍ഫിയ),
എന്നിവര്‍ പിതൃ സഹോദരങ്ങളും, ലാസ് വേഗസ്സിലെ ഫ്രണ്ട്സ്സ് ഓഫ് ഇന്ത്യ, കേരളാ
അസ്സോസ്സിയേഷന്‍ ഓഫ് ലാസ് വേഗസ് എന്നീ സംഘടനകളുടെ മുന്‍ പ്രസ്സിഡന്റ് ആയ ജോണ്‍
ജോര്‍ജ് ഏബ്രഹാമിന്റെ മാതൃസഹോദരനുമാണ്.
ഏബ്രഹാം മത്യൂസിന്റെ ഫ്യുണറല്‍
സര്‍വീസ് വിക്ടറി ഔട് റീച് ചര്‍ച് ഒഫ് ലാസ് വേഗസ്സില്‍ ഏപ്രില്‍ 17-ന്
ബുധനാഴ്്ച ഉച്ചയ്ക്ക് 12:00-നു നടത്തും.
READ IN PDF