ഡിട്രോയിറ്റ് : മിഷിഗണിലെ മുഴുവന്‍ മലയാളികളുടെയും കുടുംബകൂട്ടായ്മ ആയ മിഷിഗണ്‍ മലയാളി അസോസിയേഷന്റെ ലോഗോ പ്രശസ്ത സിനിമാനടിയും നര്‍ത്തകിയുമായ
ശ്രീമതി.ദിവ്യ ഉണ്ണി മിഷിഗണ്‍ മലയാളി അസോസിയേഷന് പ്രസിഡന്റ് ശ്രീ.മാത്യൂ
ഉമ്മനില്‍ നിന്നും സ്വീകരിച്ചു കൊണ്ട് പ്രകാശനം ചെയ്തു.
തദവസരത്തില്‍
അസോസിയേഷന്റെ ഭാരവാഹികളായ ജോസ് ചാഴിക്കാടന് , ബബ്ലൂ ചാക്കോ, ജെയിംസ്
കണ്ണച്ചാന്‍ , വിനോദ് കൊണ്ടൂര്‍ , അഭിലാഷ് പോള്‍ , ഫ്രാന്‍സിസ്
വടക്കന്‍ഞ്ചേരി എന്നിവര്‍ സന്നിഹിതരായിരുന്നു. മിഷിഗണ്‍ മലയാളി
അസോസിയേഷന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍
വച്ചായിരുന്നു ലോഗോയുടെ പ്രകാശനം.