കോട്ടയം : സ്വന്തം വ്യക്തിത്വം സമൂഹത്തിനു മുന്പില് വെളിപ്പെടുത്താത്തവര്‍ മാതാപിതാക്കളെ തള്ളിപ്പറയുന്നതിന് തുല്യമാണെന്ന് ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. ക്നാനായ കാത്തോലിക്കാ കോണ്‍ഗ്രസ് പ്ലാറ്റിനം ജൂബിലി സമാപന കണ്‍വന്‍ഷനോടനുബന്ധിച്ച് നടന്ന ക്നാനായ ഗ്ലോബല്‍ കണ്‍വന്‍ഷനില്‍ പൊതുസമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഏതു സമുദായത്തില്‍ ജനിച്ചാലും ഒരു വ്യക്തി ആ സമുദായത്തിന്റെ ഐഡന്റിറ്റി സമൂഹത്തിനു മുന്പില് ആത്മാര്‍ത്ഥമായി വെളിപ്പെടുത്തണം. താന്‍ ഒരു ക്നാനായക്കാരനാണെന്ന് സമൂഹത്തിനു മുന്പില് വെളിപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ അത് മാതാപിതാക്കളെ തള്ളിപ്പറയുന്നതിന് തുല്യമാകും കാരണം. ആ മാതാപിതാക്കളാണ് ഈ വ്യക്തിത്വം നമ്മിലേക്ക് സന്നിവേശിപ്പിച്ചത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.സി.എ. അതിരൂപതാ പ്രസിഡന്റ് പ്രൊഫ.കെ.ജെ. ജോയി മുപ്രാപ്പള്ളില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യൂ മൂലക്കാട്ട് ആമുഖ പ്രഭാഷണം നടത്തി. ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ അഡ്വ. സുരേഷ് കുറുപ്പ്, അഡ്വ.മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്, പി.സി. തോമസ് എക്സ്.എംപി, സ്റ്റീഫന്‍ ജോര്‍ജ്ജ് എക്സ്.എം.എല്‍.എ., പ്രൊഫ. ബാബു പൂഴിക്കുന്നേല്‍, കെ.സി.സി.എന്‍.എ പ്രസിഡന്റ് റ്റോമി മ്യാല്‍ക്കരപ്പുറം, സജി മെത്താനത്ത്, ഷൈജി ഓട്ടപ്പള്ളില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജനറല്‍ കണ്‍വീനര്‍ ഡോ. ലൂക്കോസ് പുത്തന്‍ പുരയ്ക്കല്‍ സ്വാഗതവും, ബിനോയി ഇടയാടിയില്‍ നന്ദിയും പറഞ്ഞു.