ഡാലസ്: പ്രവാസിമനസ്സ് കീഴടക്കാന്‍ മലയാളത്തിന്റെ സ്വന്തംതാരം സുരേഷ് ഗോപി ഇന്ന് ഡാലസില്‍ . പ്രൊഫഷനല്‍ എന്റര്‍റ്റൈന്‍ മെന്റ് ഗ്രൂപ്പായ ബീറ്റ്സ് ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ഏപ്രില്‍ 20 ശനി) വൈകുന്നേരം 5.20 നാണ് പ്രിയതാരങ്ങള്‍ അണിചേരുന്ന `അമേരിക്കന്‍ ഡ്രീസ്' ഷോ സണ്ണിവെയ്ല്‍ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച് ഓഡിറ്റോറിയത്തില്‍ നടക്കുക.
ഏഷ്യാനെറ്റിലെ കോടീശ്വരന് പ്രോഗ്രാമിലൂടെ മിനിസ്ക്രീനിലും
നിറഞ്ഞുനില്ക്കുന്ന സുരേഷ് ഗോപി നയിക്കുന്ന ഷോ പിന്നിട്ട നാലു വേദികളും
വിജയകരമായി കീഴടക്കിയാണ് മുന്നേ
ഹാസ്യതാരം സുരാജ് വെഞ്ഞാറമൂട്, ഐഡിയാ സ്റ്റാര്‍സിംഗര്‍ ആങ്കര്‍ രഞ്ജിനി ഹരിദാസ്, വൊഡാഫോണ്‍ കോമഡി താരങ്ങള്‍, ഐഡിയ സ്റ്റാര്‍ സിങ്ങേഴ്സ് തുടങ്ങി ഇരുപതോളം കലാകാരന്മാരും അണിനിരക്കുമ്പോള്‍ മലയാളിമനസ്സുകളില് ആവേശം നുരഞ്ഞുയരും.
കാണികളുടെ സൌകര്യാര്‍ഥം ടിക്കറ്റുകള്‍ ഉച്ചകഴിഞ്ഞു 2 മുതല്‍ ഓഡിറ്റോറിയത്തിലെ (First Baptist Church, 3018 North Belt Line Rd, Sunnyvale, TX 75182 ) കൌണ്ടറുകളില്‍ നിന്നും ലഭ്യമാണന്നു സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: സണ്ണി കൊച്ചുപറമ്പില്‍ 972 365 9506, ഡോ. സനില്‍ ജോണ്‍ 214 773 2297, ഷാജി നീരാക്കല്‍ 919 482 0916.
വാങ്ങുന്നതിൽ തെറ്റില്ല. മിക്ക സ്റ്റെജു പരിപാടികളും വാൻ ലാഭ കച്ചവടമാണ്.
-ഈ മലയാളി സ്നേഹിതൻ--