ന്യുഡല്‍ഹി: 2 ജി സ്പെക്ട്രം ഇടപാട് പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി
സമിതി (ജെപിസി)യുടെ ചെയര്മാന് സ്ഥാനത്തുനിന്ന് പി.സി ചാക്കോയെ
നീക്കണമെന്ന് അംഗങ്ങള്‍. സമിതിയിലെ 15 അംഗങ്ങളാണ് സ്പീക്കര്‍ മീരാ കുമാറിനെ
കണ്ട് ഇക്കാര്യമുന്നയിച്ചത്. ബിജെപി, ഐക്യജനതാദള്‍ (ജെഡിയു), തൃണമൂല്‍
കോണ്‍ഗ്രസ്, ഇടത്, എഐഎഡിഎംകെ, ഡിഎംകെ ബിജെഡി അംഗങ്ങളാണ് സ്പീക്കറെ
സമീപിച്ചത്. സമിതിയില്‍ 30 അംഗങ്ങളാണുള്ളത്.