തന്റെ പ്രണയ നായകന് സംവിധായകന് ആഷിക് അബു ആണെന്ന് നടി റീമ മനസു തുറന്നു.
ആഷിക്കുമായുള്ള ബന്ധത്തില്‍ തനിക്ക് അഭിമാനമേയുള്ളൂ. 22 ഫീമെയില്‍ കോട്ടയം എന്ന
സിനിമ മുതല്‍ ഞാനും ആഷിക്കും സൗഹൃദത്തിലാണ്. ആഷിക് എന്റെ നല്ലൊരു സുഹൃത്താണ്- റിമ
പറയുന്നു.
തന്റെയും ആഷിക്കിന്റെയും വിവാഹം അടുത്ത വര്‍ഷം
പ്രതീക്ഷിക്കാമെന്നും റിമ പറയുന്നു. റിമയുമായുള്ള വിവാഹവാര്‍ത്ത
രസകരമായിരുന്നെങ്കിലും അതു തെറ്റാണ്. ഞങ്ങള്‍ സ്നേഹത്തിലാണെന്നും റീമ പറഞ്ഞു.
ആഷിക് അബുവും റിമ കല്ലിങ്കലും തമ്മില്‍ വിവാഹം കഴിച്ചുവെന്ന തരത്തില്‍
അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത ശരിയല്ലെന്നും റിമയുമായി
താന്‍ പ്രണയത്തിലാണെന്നത് സത്യമാണെന്നും ആഷിക് അബു ഫേസ്ബുക്കിലൂടെ നേരത്തേ തന്നെ
അറിയിച്ചിരുന്നു.