ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലെ മലയാളി സംഘടനയില്‍
ഒന്നായ ഒരുമ ഹൂസ്റ്റണ്‍ പത്തിന് സ്റ്റാഫോര്‍ഡിലുള്ള സെന്റ് തോമസ് കാത്തലിക്
കമ്യൂണിറ്റി സെന്ററില്‍ ഓണം ആഘോഷിച്ചു.
വാദ്യഘോഷത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ നടന്ന മാവേലി മന്നന്റെ വരവേല്‍പ്പും ഘോഷയാത്രയും കാണികളെ ആവേശഭരിതാക്കി.
പ്രസിഡന്റ് ജോണ്‍ ബാബു സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് എല്ലാവര്ക്കും
ഒരുമയുടെ ഐശ്വര്യപൂര്‍ണവും സമ്പദ് സമൃദ്ധി നിറഞ്ഞതുമായ ഒരു പൊന്നോണം
ആശംസിച്ചു.
ചടങ്ങില്‍ സിറോ മലബാര്‍ ഇടവകവികാരി ഫാ. ജേക്കബ് മിസ്റ്റി അധ്യക്ഷത
വഹിച്ചു. വിശിഷ്ടാതിഥി സ്റ്റാഫോര്‍ഡ് സിറ്റി പ്രോട്ടം മേയര്‍ കെന്‍ മാത്യു
നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഒരുമ കര്‍ഷകശ്രീ അവാര്‍ഡിനെക്കുറിച്ച് സെക്രട്ടറി ജോര്‍ജ് തോമസ്
വിശദീകരിച്ചു. യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് കാഷ്
അവാര്‍ഡും എവര്‍ റോളിങ് ട്രോഫിയും സമ്മാനിച്ചു. ഒരുമയുടെ വിവിധ
കലാപരിപാടികള്‍ നടന്നു.
പിആര്‍ഒ പ്രിന്‍സ് ജേക്കബ് നന്ദി പ്രകാശിപ്പിച്ചു. അനേക വര്‍ഷങ്ങള്‍
ഒരുമയോടെ മാവേലി മന്നന്റെ വരവേല്‍പ്പ് ആഘോഷിക്കുവാന്‍ ഇടയാകട്ടെ എന്ന്
അദ്ദേഹം ആശംസിച്ചു.
കേരളീയ ശൈലിയില്‍ ഒരുക്കിയ ഓണസദ്യയോടു കൂടി ആഘോഷങ്ങള്‍ സമാപിച്ചു.
കള്‍ച്ചറല്‍ പ്രോഗ്രാം കോ - ഓര്‍ഡിനേറ്ററായി ബിജു ആന്റണി, റെഷ്മി സന്തോഷ്,
റെയിനാ സുനില്‍ എന്നിവരും സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് രഞ്ജു
സെബാസ്റ്റിയന്, പയസ് ലൂക്കോസ്, ഷാജി മലയില്‍, മാര്ട്ടിന് ജോണ്‍, സന്തോഷ്
ചചെറിയാന് എന്നിവര്‍ നേതൃത്വം നല്കി.