ഷിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് ഓഫ് അമേരിക്കയുടെ ഈവര്‍ഷത്തെ
ഓണാഘോഷപരിപാടികള്‍ ഡസ്പ്ലെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍
വെച്ച് നടത്തി.
അസോസിയേഷന് പ്രസിഡന്റ് സൈമണ്‍ വാളാച്ചേരില്‍ സദസ്സിനെ
സ്വാഗതം ചെയ്തു. പാടുംപാതിരി എന്ന് അറിയപ്പെടുന്ന പ്രസിദ്ധ സംഗീതജ്ഞന് ഫാ. ഡോ.
പോള്‍ പൂവത്തിങ്കല്‍ ഓണാഘോഷപരിപാടികള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
കൂടാതെ ഏവര്‍ക്കും ഓണസന്ദേശവും നല്കി. ചെയര്മാന് ഹെറാള്‍ഡ് ഫിഗുരേദോ ഫാ. പോള്‍
പൂവത്തിങ്കലിനെ സദസിന് പരിചയപ്പെടുത്തി.
ചെണ്ടമേളത്തിന്റേയും
താലപ്പൊലിയുടേയും ആര്‍പ്പുവിളികളുടേയും അകമ്പടിയോടെ മഹാബലിത്തമ്പുരാനെ ആനയിച്ച്
സ്വീകരിച്ചു. അത്തപ്പൂവിടല്‍, തിരുവാതിരകളി, ഫാ. പോള്‍ പൂവത്തിങ്കലിന്റെ
സംഗീതസദസ്, വിവിധ നൃത്തനൃത്യങ്ങള്‍, ഗാനാലാപനം എന്നിവ ഓണാഘോഷപരിപാകള്ക്ക്
കൊഴുപ്പേകി.
അസോസിയേഷന്റെ പിക്നിക്കിനോടനുബന്ധിച്ച് നടത്തിയ കലാകായിക
പരിപാടികളില്‍ വിജയികളായവര്‍ക്കും, അസോസിയേഷന്റെ അംഗങ്ങളുടെ കുട്ടികളില്‍ മികച്ച
അക്കാഡമിക് അച്ചീവ്മെന്റ് കൈവരിച്ച ജസ്വിന് ചാക്കോ (പ്രസിഡന്റ്സ്
എക്സലന്‍സ് അവാര്‍ഡ്), വരുണ്‍ നായര്‍ (പ്രസിഡന്റ്സ് എക്സലന്‍സ് അവാര്‍ഡ്,
മറ്റ് നിരവധി അവാര്‍ഡുകള്‍) എന്നിവര്‍ക്കും സമ്മാനങ്ങളും ഫലകവും നല്കി.
ഹെറാള്‍ഡ് ഫിഗുരേദോയും, വര്‍ഗീസ് പാലമലയിലും സമ്മാനദാനം നിര്‍വഹിച്ചു.
കലാപരിപാടികള്‍ക്ക് അരവിന്ദ് പിള്ള, പ്രസാദ് പിള്ള, അജി പിള്ള എന്നിവര്‍
നേതൃത്വം നല്കി.
മറ്റ് വിവിധ പരിപാടികള്‍ക്ക് പീറ്റര്‍ കുളങ്ങര, സതീശന്
നായര്‍, ജോര്‍ജ് ചാക്കോ, സുരേഷ് ബാലചന്ദ്രന്, ചെറിയാന് ജേക്കബ്, റോയി
നെടുംചിറ, ജി.കെ. പിള്ള തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഓണാഘോഷത്തോടനുബന്ധിച്ച് റാഫിള്‍ നറുക്കെടുപ്പും നടന്നു. നിരവധി
സമ്മാനങ്ങളും വിതരണം ചെയ്തു. മലബാര്‍ കേറ്ററിംഗിന്റെ വിഭവസമൃദ്ധമായ സദ്യ
ഏവര്‍ക്കും സംതൃപ്തിയേകി. മഹാബലിയായി വേഷമിട്ട സുരേഷ് ബാലചന്ദ്രന് ഓണാഘോഷത്തെ
ധന്യമാക്കി. കൂടാതെ നാരായണന് കുട്ടപ്പന്റെ സ്റ്റേജ് സംവിധാനവും, ജേക്കബ്
ചിറയത്തിന്റെ ശബ്ദവും വെളിച്ചവും ഓണാഘോഷച്ചടങ്ങ് ഗംഭീരമാക്കി. ചടങ്ങില്‍ ജനറല്‍
സെക്രട്ടറി അജി പിള്ള ഓണാഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി
രേഖപ്പെടുത്തി. പ്രത്യേകിച്ച് എല്ലാ സ്പോണ്‍സര്‍മാരേയും, അവരുടെ അകമഴിഞ്ഞ എല്ലാ
സഹായസഹകരണത്തേയും അഭിനന്ദിച്ചു. ജാസ്മിന് പിള്ളയും, നീതു പിള്ളയും എംസിമാരായി
പ്രവര്‍ത്തിച്ചു. സതീശന് നായര്‍ അറിയിച്ചതാണിത്.